KeralaNews

ഒരു ഡോസ് വാക്സീനെങ്കിലും സ്വീകരിച്ചവർക്ക് ടൂറിസം കേന്ദ്രങ്ങൾ സന്ദർശിക്കാൻ അനുമതി,ലോക ഓണപ്പൂക്കള മത്സരം സംഘടിപ്പിയ്ക്കുമെന്നു മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം:ഒരു ഡോസ് വാക്സീനെങ്കിലും സ്വീകരിച്ചവർക്ക് ടൂറിസം കേന്ദ്രങ്ങൾ സന്ദർശിക്കാൻ അനുമതിയുണ്ടാകുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് അറിയിച്ചു. കൊവിഡ് ഭീതി മൂലം വിദേശടൂറിസ്റ്റുകൾ എത്താൻ സാധ്യതയില്ലാത്തതിനാൽ ആഭ്യന്തര ടൂറിസം പ്രോത്സാഹിപ്പിക്കാനാണ് ലക്ഷൃമിടുന്നതെന്നും കൊവിഡിൽ ടൂറിസം മേഖലയിൽ മാത്രം 3300 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും റിയാസ് പറഞ്ഞു.

2020 മാർച്ച് മുതൽ ഡിസംബർ വരെ മാത്രം ടൂറിസം രംഗത്ത് 3300 കോടി രൂപയുടെ നഷ്ടമുണ്ടായി.വിദേശനാണ്യവിനിമയത്തിലുണ്ടായ ഇടിവ് 7000 കോടിയുടേതാണ്. 2016ൽ 13 കോടി ആദ്യന്ത വിനോദസഞ്ചാരികൾ കേരളത്തിലേക്ക് വന്നെങ്കിൽ 2020-ൽ അതു 45 ലക്ഷമായി കുറഞ്ഞെന്നും റിയാസ് പറഞ്ഞു

കൊവിഡ് സാഹചര്യത്തിൽ ഈ വർഷത്തെ ഓണാഘോഷം ഓൺലൈനിലാക്കി ടൂറിസം വകുപ്പ്. വിശ്വമാനവികതയുടെ ലോക ഓണപ്പൂക്കളം എന്ന ആശയം മുൻനി‍ർത്തി ലോകമെമ്പാടുമുള്ള മലയാളികൾക്കായി ഇക്കുറി ഓൺലൈൻ ഓണപ്പൂക്കള മത്സരം സംഘടിപ്പിക്കുമെന്ന് ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് അറിയിച്ചു. ഓൺലൈൻ പൂക്കളമത്സരത്തിൻ്റെ ഉദ്ഘാടനം ഓ​ഗസ്റ്റ് 14-ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

ടൂറിസം വെബ്സൈറ്റിൽ പത്താം തീയതി മുതൽ പൂക്കളമത്സരത്തിൻ്റെ രജിസ്ട്രേഷൻ തുടങ്ങുമെന്നും കേരളത്തിലുള്ളവ‍ർക്കും പുറത്തുള്ളവ‍ർക്കും വെവ്വേറെ സമ്മാനങ്ങൾ നൽകുമെന്നും പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker