24.4 C
Kottayam
Tuesday, July 7, 2026

CATEGORY

Kerala

കൊച്ചിയില്‍ റോഡിലെ കുഴിയില്‍ വീണ് യുവാവ് മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയ കേസെടുത്തു

തിരുവനന്തപുരം: കൊച്ചിയില്‍ റോഡിലെ കുഴിയില്‍ വീണ് യുവാവ് ലോറി കയറി മരിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ജല അതോറിറ്റി എംഡിയോടും സിറ്റി പോലീസ് കമ്മീഷണറോടും സംഭവത്തില്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്...

ഹോട്ടലുകളില്‍ നിശ്ചിത ഇടവേളകളില്‍ പരിശോധന വേണം; ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: തട്ടുകട മുതല്‍ ഹോട്ടലുകളില്‍ വരെ നിശ്ചിത ഇടവേളകളില്‍ പരിശോധന നടത്തണമെന്ന് ജില്ലാ കളക്ടര്‍മാരോട് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മത്സ്യം, ഇറച്ചി, പച്ചക്കറി, എണ്ണ എന്നിവ പ്രത്യേകം പരിശോധിക്കണം. തുടര്‍ച്ചയായ പരിശോധനയാണ്...

20 കിലോയുള്ള പെരുമ്പാമ്പിനെ കൈകൊണ്ട് പിടിച്ച് ചാക്കിലാക്കി കൊച്ചിയിലെ വീട്ടമ്മ; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

കൊച്ചി: ഇരുപത് കിലോ ഭാരമുള്ള ജീവനുള്ള പെരുമ്പാമ്പിനെ കൈകൊണ്ട് പിടിച്ച് ചാക്കിലിടുന്ന കൊച്ചിയിലെ ഒരു വീട്ടമ്മയുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. വിദ്യ രാജു എന്ന വീട്ടമ്മയാണ് പെരുമ്പാമ്പിനെ കൈകൊണ്ട് പിടിച്ച് ചാക്കിലാക്കിയത്. പ്രദേശവാസികള്‍ക്കൊപ്പം...

കോട്ടയം കളക്ടറേറ്റിൽ യോഗത്തിനിടെ സബ് രജിസ്ട്രാർ കുഴഞ്ഞു വീണ് മരിച്ചു

കോട്ടയം:ജില്ലാ രജിസ്ട്രാർ കളക്ടറേറ്റിൽ വിളിച്ച് കൂട്ടിയ യോഗത്തിൽ പങ്കെടുക്കുന്നതിനിടെ കോട്ടയം സബ് രജിസ്ട്രാർ കുഴഞ്ഞു വീണ് മരിച്ചു. മരിച്ചത് പാലക്കാട് സ്വദേശി ശിവദാസ് വിശ്വനാഥ് (53). മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ.

സ്‌കൂള്‍ കോമ്പൗണ്ടിലൂടെ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വാഹനമോടിച്ചത് ചോദ്യം ചെയ്ത അധ്യാപകനെ മര്‍ദ്ദിച്ചു

മലപ്പുറം: സ്‌കൂള്‍ കോമ്പൗണ്ടിലൂടെ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അപകടകരമായ രീതിയില്‍ വാഹനമോടിച്ചത് ചോദ്യം ചെയ്ത അധ്യാപകന് മര്‍ദനം. സംഭവത്തില്‍ 17 കാരനെയുള്‍പ്പടെ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം എടരിക്കോട് പികെഎംഎം എച്ച്എസ്എസ്...

‘വെള്ളാപ്പള്ളി വേദമോതി തുടങ്ങിയോ?’ വെള്ളാപ്പള്ളി നടേശന് ചുട്ട മറുപടിയുമായി ടി.പി സെന്‍കുമാര്‍

'കരിക്ക് കുടിച്ചിട്ട് തൊണ്ണാന്‍ കൊണ്ട് എറിയുന്നവരെ തിരിച്ചറിയണം' എന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി ടി.പി സെന്‍കുമാര്‍ രംഗത്ത്. വെള്ളാപ്പള്ളി വേദമോതി തുടങ്ങിയോ?' എന്ന തലക്കെട്ടോടെ ഫേസ്ബുക്കിലൂടെയാണ് സെന്‍കുമാര്‍ രംഗത്ത് വന്നത്. ദാഹിച്ചു വലച്ചു വരുമ്പോള്‍...

സ്‌കൂളില്‍ വിദ്യാര്‍ത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച കേസില്‍ ഹൈക്കോടതി സ്വമേധയ കേസെടുത്തു

കൊച്ചി: സുല്‍ത്താന്‍ ബത്തേരിയിലെ സ്‌കൂളില്‍ വിദ്യാര്‍ത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാരുടെ കത്തിനെ തുടര്‍ന്നാണ് ഹൈക്കോടതിയുടെ നടപടി. സ്‌കൂളില്‍ അന്വേഷണം നടത്തിയ ജില്ലാ നിയമസേവന...

ഉദയംപേരൂര്‍ കൊലപാതകത്തിലെ പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

കൊച്ചി: ഉദയംപേരൂര്‍ കൊലപാതകത്തില്‍ അറസ്റ്റിലായ രണ്ടു പ്രതികളെ ഡിസംബര്‍ 24 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. തെളിവെടുപ്പിനായി പോലീസ് നല്‍കിയ കസ്റ്റഡി അപേക്ഷ അംഗീകരിച്ചാണ് കോടതി നടപടി. ഇരുവരെയും കൊച്ചിയിലെ വിവിധ കേന്ദ്രങ്ങളില്‍...

കൊല്ലത്ത് നിന്ന് കാണാതായ ഭര്‍തൃമതിയായ യുവതിയും യുവാവും മംഗലാപുരത്തെ ലോഡ്ജില്‍ മരിച്ച നിലയില്‍

കൊല്ലം: കൊല്ലത്ത് നിന്ന് കാണാതായ യുവതിയും യുവാവും മംഗലാപുരത്തുള്ള ലോഡ്ജില്‍ തൂങ്ങിമരിച്ചനിലയില്‍ കാണപ്പെട്ടു. കിളികൊല്ലൂര്‍ തട്ടാര്‍കോണം സ്വദേശികളായ പൊന്നു (25), വിഷ്ണുരാജ് (29) എന്നിവരാണ് മരിച്ചത്. ഇവരെ കഴിഞ്ഞ എട്ടുമുതല്‍ കാണാതായിരുന്നു. കിളികൊല്ലൂര്‍ പോലീസ്...

അര്‍ദ്ധരാത്രിയും പുലര്‍ച്ചെയും വാട്‌സ്ആപ്പില്‍ അനാവശ്യ സന്ദേശങ്ങള്‍; സംസ്ഥാന കേഡറിലെ മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥനെതിരെ ലൈംഗികാരോപണവുമായി വനിത ഐ.എ.എസ് ഉദ്യോഗസ്ഥര്‍

തിരുവനന്തപുരം: സംസ്ഥാന കേഡറിലെ മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥനെതിരെ ലൈംഗികാരോപണവുമായി വനിതാ ജൂനിയര്‍ ഐ.എ.എസ് ഉദ്യോഗസ്ഥര്‍. അര്‍ദ്ധരാത്രിയിലും പുലര്‍ച്ചെയും വാട്‌സ്ആപ്പില്‍ അനാവശ്യ സന്ദേശങ്ങള്‍ അയയ്ക്കുകയും പല നമ്പരുകളില്‍ നിന്ന് ഫോണ്‍ വിളിക്കുകയും ചെയ്യുന്നുവെന്നാണ് ആക്ഷേപം. അസിസ്റ്റന്റ്...

Latest news