കൊച്ചിയില്‍ റോഡിലെ കുഴിയില്‍ വീണ് യുവാവ് മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയ കേസെടുത്തു

തിരുവനന്തപുരം: കൊച്ചിയില്‍ റോഡിലെ കുഴിയില്‍ വീണ് യുവാവ് ലോറി കയറി മരിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ജല അതോറിറ്റി എംഡിയോടും സിറ്റി പോലീസ് കമ്മീഷണറോടും സംഭവത്തില്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. നാലാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.

പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപത്ത് വാട്ടര്‍ അതോറിറ്റി എട്ട് മാസം മുന്‍പ് കുഴിച്ച കുഴിയില്‍ വീണാണ് യുവാവ് മരിച്ചത്. കൂനമ്മാവ് സ്വദേശി യദുലാലാണ് മരിച്ചത്. ഇരുചക്ര വാഹനത്തിലായിരുന്ന യുവാവ് അപ്രതീക്ഷിതമായി റോഡിനോട് ചേര്‍ന്നുള്ള കുഴിയില്‍ വീണപ്പോള്‍ പിന്നാലെ വന്ന ലോറി ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. അറ്റകുറ്റപ്പണികള്‍ക്കായിട്ടാണ് വാട്ടര്‍ അതോറിറ്റി കുഴി കുഴിച്ചിരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News