24 C
Kottayam
Thursday, June 4, 2026

സ്‌കൂള്‍ കോമ്പൗണ്ടിലൂടെ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വാഹനമോടിച്ചത് ചോദ്യം ചെയ്ത അധ്യാപകനെ മര്‍ദ്ദിച്ചു

Must read

മലപ്പുറം: സ്‌കൂള്‍ കോമ്പൗണ്ടിലൂടെ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അപകടകരമായ രീതിയില്‍ വാഹനമോടിച്ചത് ചോദ്യം ചെയ്ത അധ്യാപകന് മര്‍ദനം. സംഭവത്തില്‍ 17 കാരനെയുള്‍പ്പടെ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം എടരിക്കോട് പികെഎംഎം എച്ച്എസ്എസ് അധ്യാപകനും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ കെ.പി നാസറിനാണ് മര്‍ദനമേറ്റത്. സ്‌കൂള്‍ ഗ്രൗണ്ടില്‍ അതിവേഗത്തില്‍ കാറോടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച വാഹനം തടഞ്ഞ് ചോദ്യം ചെയ്തതിനാണ് അധ്യാപകന് മര്‍ദനമേറ്റത്. പരീക്ഷാ സമയമായതിനാല്‍ വിദ്യാര്‍ത്ഥികളുള്ള സമയമായിരുന്നു. വാഹനം തടയാന്‍ ശ്രമിച്ചതോടെ അസഭ്യം വിളിച്ചും മര്‍ദിച്ചും അപായപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നുവെന്ന് കെ.പി നാസര്‍ മൊഴി നല്‍കി.

കൈയ്ക്കും കണ്ണിന് താഴെയും പരുക്കേറ്റ അധ്യാപകന്‍ ചികിത്സ തേടി. കാറിലുള്ളവരെ സഹഅധ്യാപകര്‍ തടഞ്ഞുവെച്ച് പോലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. സ്‌കൂളിലെമുന്‍ വിദ്യാര്‍ത്ഥിയായ ചെമ്മാട് സ്വദേശി വരമ്പേനാലുങ്ങല്‍ ഫവാസ്, കൂരിയാട് കൂരാട്ടുപടിക്കല്‍ ഷിജു, തിരൂരങ്ങാടി കാരാടന്‍ സുഹൈല്‍, തിരൂരങ്ങാടി സ്വദേശിയായ 17 കാരന്‍ എന്നിവരെയാണ് കോട്ടക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പതിനേഴുകാരനെ ജുവനൈല്‍ ഹോമില്‍ ഹാജരാക്കിജാമ്യം നല്‍കി വിട്ടയച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

ആറ് മുറികൾക്ക് പകരം പ്രവർത്തിച്ചത് 25 മുറികൾ,മെത്തകൾ വിരിച്ച് ജീവൻ കാത്ത്‌ നാട്ടുകാർ, ഡൽഹി ഹോട്ടൽ തീപ്പിടിത്തത്തിൽ കരിഞ്ഞമർന്നത് 21 ജീവിതങ്ങൾ; വെന്തുമരിച്ചതിലധികവും വിദേശികൾ

ന്യൂഡൽഹി: ഡൽഹിയിലെ ഹൗസ് റാണിയിലുള്ള ഫ്ലറിഷ് സ്റ്റേ ഹോട്ടലിലുണ്ടായ അതിഭീകരമായ തീപ്പിടിത്തത്തിൽ 21 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. അപകടത്തിൽപ്പെട്ട് മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരിൽ ഭൂരിഭാഗവും വിദേശികളാണെന്നാണ് ഏറ്റവും...

Popular this week