33.4 C
Kottayam
Tuesday, September 27, 2022

CATEGORY

Kerala

മരടിലെ അപ്പാര്‍ട്ടുമെന്റുകള്‍ പൊളിക്കണമെന്ന ഉത്തരവ് സ്‌റ്റേ ചെയ്യണം; സുപ്രീം കോടതിയില്‍ ഹര്‍ജിയുമായി താമസക്കാര്‍

ന്യൂഡല്‍ഹി: കൊച്ചി മരടിലെ അപ്പാര്‍ട്ട്മെന്റുകള്‍ പൊളിക്കണമെന്ന ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജിയുമായി താമസക്കാര്‍. ആല്‍ഫാ സെറീന്‍ അപ്പാര്‍ട്മെന്റിലെ 32 താമസക്കാരാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. അപ്പാര്‍ട്മെന്റുകള്‍ പൊളിച്ചു മാറ്റണമെന്ന വിധി സ്വാഭാവിക നീതിയുടെ...

ശ്രീധരന്‍ പിള്ളയുടെ പ്രസംഗം എന്തൊരു വെറുപ്പിക്കലാണെന്ന് ജന്മഭൂമി എഡിറ്റര്‍

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയുടെ പ്രസംഗം എന്തൊരു വെറുപ്പിക്കലാണെന്ന് ജന്മഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ കാവാലം ശശികുമാര്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗുരുവായൂരില്‍ ക്ഷേത്ര ദര്‍ശനത്തെ തുടര്‍ന്ന് ബി.ജെ.പി മോദിയെ പങ്കെടുപ്പിച്ച് സംഘടിപ്പിച്ച...

പ്രധാനമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു; കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി കേരളത്തില്‍ നടപ്പിലാക്കി: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

  തിരുവനന്തപുരം: ആയുഷ്മാന്‍ ഭാരത് ഇന്‍ഷുറന്‍സ് പദ്ധതി കേരളത്തില്‍ നടപ്പിലാക്കുന്നില്ലെന്നും ജനങ്ങള്‍ക്ക് അതിന്റെ പ്രയോജനം ലഭിക്കുന്നില്ലെന്നുമുള്ള പ്രധാനമന്ത്രിയുടെ പ്രസംഗം തികച്ചും തെറ്റിദ്ധാരണ പരത്തുന്നതാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ആയുഷ്മാന്‍ പദ്ധതിയില്‍...

തൃശൂരില്‍ സ്വകാര്യ ബസ് ആംബുലന്‍സിന്റെ വഴിമുടക്കി; രോഗി മരിച്ചു, ഡ്രൈവര്‍ അറസ്റ്റില്‍

തൃശൂര്‍: തൃശൂരില്‍ രോഗിയുമായി പോയ ആംബുലന്‍സിന്റെ വഴി മുടക്കിയ സ്വകാര്യ ബസ് ഡ്രൈവര്‍ അറസ്റ്റില്‍. വിദഗ്ധ ചികിത്സക്കായി രോഗിയെ തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ആംബുലന്‍സിനെ സ്വകാര്യ ബസ് വഴി മുടക്കിയത്....

കാന്‍സറില്ലാത്ത യുവതിയ്ക്ക് കീമോതെറാപ്പി; മെഡിക്കല്‍ കേളേജിലെ രണ്ടു ഡോക്ടര്‍മാര്‍ക്കും ലാബുകള്‍ക്കുമെതിരെ ഗാന്ധിനഗര്‍ പോലീസ് കേസെടുത്തു

കോട്ടയം: കാന്‍സറില്ലാത്ത യുവതിക്ക് കീമോതെറാപ്പി ചെയ്ത സംഭവത്തില്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ക്കും ഡയനോവ ലാബിനും സി.എം.സി സ്‌കാനിംഗ് സെന്ററിനും എതിരെ ഗാന്ധിനഗര്‍ പോലീസ് കേസെടുത്തു. ഐ.പി.സി സെക്ഷന്‍ 336,337 വകുപ്പുകള്‍ പ്രകാരമാണ് കുടശനാട്...

ആരോട് പറയാന്‍ ആര് കേള്‍ക്കാന്‍… പാലാരിവട്ടം മേല്‍പ്പാല നിര്‍മാണത്തിലെ ക്രമക്കേടുകള്‍ക്കെതിരെ തുറന്നടിച്ച് അരുണ്‍ ഗോപി

പാലാരിവട്ടം മേല്‍പ്പാല നിര്‍മാണത്തിലെ ക്രമക്കേടുകള്‍ക്കെതിരേ ഫേസ്ബുക്കിലൂടെ തുറന്നടിച്ച് സംവിധായകന്‍ അരുണ്‍ ഗോപി. അധികാരികള്‍ നിങ്ങള്‍ കേള്‍ക്കണം ഇതിന്റെ പിന്നിലുള്ളവരെ ശിക്ഷിക്കണം അല്ലെങ്കില്‍ ജനങ്ങള്‍ ഇനിയുമൊരു സ്വാതന്ത്ര്യ സമരം നടത്തേണ്ടി വരും ഇതുപോലുള്ള കള്ള...

നിപ: കേരളത്തിന് കേന്ദ്രത്തിന്റെ എല്ലാവിധ സാഹയസഹകരണങ്ങളും ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി

തൃശൂര്‍: നിപ്പ ഭീതിയില്‍ കഴിയുന്ന കേരളത്തിന് എല്ലാവിധ സഹായവും ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് ശേഷം ബിജെപി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും നിപ്പ പ്രതിരോധ...

കേരള കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സമവായ നീക്കവുമായി ജോസഫ്

കോട്ടയം: കേരള കോണ്‍ഗ്രസിലെ പ്രശ്‌ന പരിഹരിഹാരത്തിന് സമവായ നീക്കവുമായി പി.ജെ ജോസഫ്. പാര്‍ലമെന്ററി പാര്‍ട്ടി യോഗമോ ഹൈപവര്‍ കമ്മറ്റിയോ വിളിച്ചുചേര്‍ക്കാന്‍ തയ്യാറാണെന്ന് ജോസഫ് വ്യക്തമാക്കി. ഇതിലും സമവായമില്ലെങ്കില്‍ സംസ്ഥാന കമ്മറ്റി വിളിക്കും. യോഗത്തില്‍...

തൊടുപുഴയില്‍ വിടരും മുമ്പേ കൊഴിഞ്ഞ ഏഴുവയസുകാരന്റെ ഓര്‍മയ്ക്കായി സ്‌നേഹ സമ്മാനമൊരുക്കി ഏഴുവയസുകാരന്‍

കുമാരമംഗലം: അമ്മയുടെ സുഹൃത്തിന്റെ കണ്ണില്ലാത്ത ക്രൂരതയെ തുടര്‍ന്ന് തൊടുപുഴയില്‍ ഏഴുവയസ്സുകാരന്‍ മരണമടഞ്ഞ സംഭവം അത്ര പെട്ടെന്ന് ഒന്നും മലയാളികള്‍ക്ക് മറക്കാന്‍ പറ്റില്ല. കേരളക്കരയാകെ കണ്ണീര്‍ പൊഴിച്ച സംഭവമായിരിന്നു അത്. ആ ഏഴ് വയസുകാരന്റെ...

കേരളീയ വേഷത്തില്‍ കണ്ണനെ തൊഴുത് മോദി; താമര കൊണ്ട് തുലാഭാരം

തൃശൂര്‍: കേരളീയ വേഷത്തില്‍ ഗുരുവായൂരില്‍ ക്ഷേത്രദര്‍ശനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവവും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും കേന്ദ്ര മന്ത്രി വി മുരളീധരനും കേരളീയ വേഷത്തില്‍ തന്നെ...

Latest news