31.1 C
Kottayam
Tuesday, May 7, 2024

ഭാര്യയോടും മക്കളോടും പിണങ്ങി 70കാരന്‍ വീടിനുള്ളില്‍ സ്വയം തീകൊളുത്തി ജീവനൊടുക്കി

Must read

തിരുവനന്തപുരം: വീട്ടിനുള്ളില്‍ സ്വയം ചിതയൊരുക്കി 70കാരന്‍ തീകൊളുത്തി ജീവനൊടുക്കി. പാറശ്ശാലയ്ക്കു സമീപം നെടുങ്ങോട് കുളവന്റെ വീട്ടില്‍ നടരാജനാണ് മരിച്ചത്. ഭാര്യയോടും മക്കളോടും പിണങ്ങി ഒറ്റയ്ക്കാണ് നടരാജന്‍ താമസിച്ചിരുന്നത്.

തിങ്കളാഴ്ച രാത്രി പത്തു മണിയോടെയാണ് ഇയാള്‍ ആത്മഹത്യ ചെയ്തത്. വീട്ടിനുള്ളില്‍ നിന്ന് തീ പടരുന്നതു കണ്ടാണ് നാട്ടുകാരും അടുത്തു താമസിക്കുന്ന മകനും ഓടിയെത്തിയത്. ചിതയില്‍ നടരാജന്‍ കത്തിയെരിയുന്നതു കണ്ട് നാട്ടുകാര്‍ തീ കെടുത്തിയെങ്കിലും ഫലമുണ്ടായില്ല. ഭാര്യ: ലളിത. മക്കള്‍: ശിവരാജ്, ഉഷ, ജയിന്‍രാജ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week