33.4 C
Kottayam
Sunday, May 5, 2024

കൊല്ലത്ത് ഭാര്യയ്ക്കും മകള്‍ക്കും നേരെ യുവാവിന്റെ ആസിഡ് ആക്രമണം; അയല്‍വാസികളായ കുട്ടികള്‍ക്കും പരിക്ക്

Must read

കൊല്ലം: ഇരവിപുരം വാളത്തുങ്കലില്‍ ഭാര്യയ്ക്കും മകള്‍ക്കും അയല്‍വാസികളായ കുട്ടികള്‍ക്കും നേരെ യുവാവിന്റെ ആസിഡ് ആക്രമണം. വാളത്തുങ്കല്‍ സ്വദേശി ജയനാണ് ആക്രമണം നടത്തിയത്. ചൊവ്വാഴ്ച വൈകിട്ടോടെയാണ് സംഭവം.

ജയന്റെ ഭാര്യ രജി, മകള്‍ ആദിത്യ(14) എന്നിവര്‍ക്കും അയല്‍വാസികളായ പ്രവീണ, നിരഞ്ജന എന്നിവര്‍ക്കുമാണ് പരിക്കേറ്റത്. രജിയെയും ആദിത്യയേയും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തില്‍ ഇരവിപുരം പോലീസ് കേസെടുത്തു. ആക്രമണത്തിന് ശേഷം ഒളിവില്‍ പോയ ജയനു വേണ്ടി പോലീസ് അന്വേഷണം തുടരുകയാണ്. മദ്യലഹരിയിലാണ് ഇയാള്‍ ആക്രമണം നടത്തിയതെന്നാണ് സൂചന.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week