32.8 C
Kottayam
Tuesday, May 7, 2024

കേരളത്തിൽ നിന്നുള്ള ട്രെയിൻ സർവ്വീസുകൾ പുന:രാരംഭിക്കുന്നു

Must read

തിരുവനന്തപുരം : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിർത്തിവെച്ച കേരളത്തിൽ നിന്നുള്ള തീവണ്ടി സർവ്വീസുകൾ പുന:രാരംഭിക്കാൻ റെയിൽവേ ബോർഡ് അനുമതി നൽകി.മലബാർ, മാവേലി എക്‌സ്പ്രസുകൾ ഉൾപ്പെടെ എട്ട് സർവ്വീസുകളാണ് പുന:രാംഭിക്കുന്നത്.

മംഗലാപുരം- തിരുവനന്തപുരം മലബാർ എക്‌സ്പ്രസ് ഈ മാസം നാല് മുതലും, മംഗലാപുരം- തിരുവനന്തപുരം മാവേലി എക്‌സ്പ്രസ് 10 മുതലും ഓടിത്തുടങ്ങും. പുനലൂർ- മധുരൈ എക്‌സ്പ്രസ് ശനിയാഴ്ച മുതൽ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. തിരുവനന്തപുരം- ചെന്നൈ സൂപ്പർ ഫാസ്റ്റ്, നാഗർകോവിൽ – കോയമ്പത്തൂർ, ഗുരുവായൂർ – ചെന്നൈ, നാഗർകോവിൽ- ചെന്നൈ എഗ്മോർ എന്നീ തീവണ്ടികളും, ഈ മാസം മുതൽ സർവ്വീസ് നടത്തും.

തിരുവനന്തപുരം- ചെന്നൈ സൂപ്പർഫാസ്റ്റ്, നാഗർകോവിൽ- കോയമ്പത്തൂർ, ഗുരുവായൂർ- ചെന്നൈ എഗ്മോർ എന്നീ തീവണ്ടികൾ ഈ മാസം ഒൻപത് മുതലും, നാഗർകോവിൽ- ചെന്നൈ എഗ്മോർ തീവണ്ടി ഈ മാസം 11 മുതലുമാണ് സർവ്വീസ് ആരംഭിക്കുക. തീവണ്ടികളിലേക്കുള്ള ടിക്കറ്റ് ബുക്കിംഗ് ബുധനാഴ്ച മുതൽ ആരംഭിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week