25.7 C
Kottayam
Sunday, July 26, 2026

CATEGORY

International

ഇന്റര്‍നെറ്റ് അധാര്‍മികമെന്ന് താലിബാന്‍; സേവനങ്ങള്‍ വിച്ഛേദിച്ചു, അഫ്ഗാനിസ്ഥാനില്‍ 'കമ്യൂണിക്കേഷന്‍ ബ്ലാക്കൗട്ട്'

കാബൂള്‍: സദാചാര നിയമങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി അഫ്ഗാനിസ്ഥാനില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ച് താലിബാന്‍ ഭരണകൂടം. ഇതേതുടര്‍ന്ന് തിങ്കളാഴ്ച മുതല്‍ രാജ്യവ്യാപകമായി ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടസ്സപ്പെട്ടു. 2021 ഓഗസ്റ്റില്‍ താലിബാന്‍ അധികാരം പിടിച്ചെടുത്ത ശേഷം ഇതാദ്യമായാണ്...

ഖത്തറിൻ്റെ പരമാധികാരം ലംഘിച്ചതിൽ മാപ്പ്, പൊലീസുകാരൻ്റെ മരണത്തിൽ ഖേദം; ഖത്തർ അമീറിനെ ഫോണിൽ വിളിച്ച് നെതന്യാഹു

ജെറുസലേം: ദോഹ ആക്രമണത്തിൽ മാപ്പ് ചോദിച്ചു ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഖത്തർ അമീറിനെ ഫോണിൽ വിളിച്ചു കൊണ്ടാണ് നെതന്യാഹുവിൻ്റെ മാപ്പപേക്ഷ. ഖത്തറിന്റെ പരമാധികാരം ലംഘിച്ചതിൽ മാപ്പ് ചോദിച്ച നെതന്യാഹു, ഖത്തറി പൊലീസുകാരന്റെ...

‘പ്രത്യേക വിഭാഗങ്ങളെ ലക്ഷ്യംവെക്കുന്നു’ ലോറന്‍സ് ബിഷ്‌ണോയ് സംഘത്തെ ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തി കാനഡ

ഒട്ടാവ: അധോലോക നേതാവും കുപ്രസിദ്ധ കുറ്റവാളിയുമായ ലോറന്‍സ് ബിഷ്‌ണോയിയേയും സംഘത്തെയും തീവ്രവാദി പട്ടികയില്‍ ഉള്‍പ്പെടുത്തി കാനഡ. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ബിഷ്‌ണോയിയും സംഘവും സിഖ്- കനേഡിയന്‍ പൗരന്മാര്‍ ഉള്‍പ്പെട്ട ഖലിസ്താന്‍ അനുകൂല ഘടകങ്ങളെ...

ട്രംപിൻ്റെ കലിപ്പ് സിനിമയോടും; വിദേശ സിനിമകള്‍ക്ക് 100% താരിഫ് ഏര്‍പ്പെടുത്തി അമേരിക്ക

വാഷിംഗ്ടണ്‍: അമേരിക്കയ്ക്ക് പുറത്ത് നിര്‍മിക്കുന്ന എല്ലാ സിനിമകള്‍ക്കും 100% താരിഫ് (നികുതി) ഏര്‍പ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. തിങ്കളാഴ്ച തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ 'ട്രൂത്ത് സോഷ്യലി'ലൂടെയാണ് അദ്ദേഹം ഈ...

യുഎസിലെ മിഷിഗനിൽ പള്ളിയിൽ വെടിവെപ്പ്: രണ്ടുമരണം, അക്രമിയെ വധിച്ചു

മിഷിഗൻ: യുഎസിലെ മിഷിഗനിൽ മോർമോൺ സഭയുടെ പള്ളിയിലുണ്ടായ വെടിവെപ്പിൽ രണ്ടുപേർ മരിച്ചു. ഒൻപതുപേർക്ക് പരിക്കേറ്റു. അക്രമിയെ വധിച്ചതായി പോലീസ് അറിയിച്ചു.ഗ്രാൻഡ് ബ്ലാങ്കിലെ പള്ളിയിൽ ഞായറാഴ്ച പ്രാർഥന നടക്കവേയായിരുന്നു വെടിവെപ്പ്. വാഹനത്തിലെത്തിയ അക്രമി പള്ളിയിലേക്ക്...

പലസ്തീനെ അനുകൂലിച്ച് പ്രസംഗിച്ചു; കൊളംബിയ പ്രസിഡന്റിന്റെ വിസ റദ്ദാക്കി യുഎസ്

ന്യൂയോർക്ക്: പലസ്തീൻ അനുകൂല പ്രകടനത്തിനിടെ നടത്തിയ 'പ്രകോപനപരമായ നടപടികളുടെ' പേരിൽ കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോയുടെ വിസ റദ്ദാക്കുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്. അമേരിക്കൻ സൈനികരെ അനുസരണക്കേട് കാണിക്കാനും അക്രമത്തിന് പ്രേരിപ്പിക്കാനും പെട്രോ...

നെതന്യാഹുവിനെ കൂക്കി വിളിച്ച് വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ; പ്രസംഗം ബഹിഷ്ക്കരിച്ച് യു . എന്നിൽ പ്രതിഷേധം; വഴങ്ങില്ലെന്ന് ഇസ്രയേല്‍

ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രസംഗിക്കാനെത്തിയപ്പോള്‍ വിവിധ രാജ്യങ്ങളില്‍നിന്നുള്ള നിരവധി പ്രതിനിധികള്‍ ഇറങ്ങിപ്പോയി. ഗാസയിലെ സൈനിക നടപടിയെത്തുടര്‍ന്ന് അന്താരാഷ്ട്ര ഒറ്റപ്പെടലുകള്‍ക്കിടയിലാണ് നെതന്യാഹു യുഎന്‍ പൊതുസഭയില്‍ സംസാരിക്കാനെത്തിയത്. നെതന്യാഹു സംസാരിക്കുമ്പോള്‍...

കാനഡയിലെ പിടികിട്ടാപ്പുള്ളി റബീഹ് അൽഖലീലിദ് ഖത്തറിൽ അറസ്റ്റിലായി

ദോഹ: കാനഡയിലെ ഏറ്റവും കൂടുതൽ തിരയുന്ന കുറ്റവാളികളിൽ ഒരാളെ മൂന്ന് വർഷത്തെ ഒളിവിൽ കഴിഞ്ഞതിന് ശേഷം ഖത്തറിൽ അറസ്റ്റ് ചെയ്തതായി ഇന്റർനാഷണൽ ക്രിമിനൽ പോലീസ് ഓർഗനൈസേഷൻ (ഇന്റർപോൾ) അറിയിച്ചു. അറസ്റ്റിനെക്കുറിച്ച് ഖത്തർ ആഭ്യന്തര...

റഷ്യയൊഴികെ ഏതു പാതാളത്തില്‍ നിന്ന് വേണമെങ്കിലും എണ്ണവാങ്ങിക്കോളൂ; യുക്രൈന്‍ യുദ്ധം തീര്‍ക്കാന്‍ മറ്റുമാര്‍ഗമില്ലെന്ന് ഇന്ത്യയോട്‌ അമേരിക്ക

വാഷിങ്ടൺ: റഷ്യയിൽനിന്ന് എണ്ണ ഇറക്കുമതിചെയ്യുന്ന നടപടി ഇന്ത്യ പുനഃപരിശോധിക്കണമെന്ന് യു.എസ് ഊർജ സെക്രട്ടറി ക്രിസ് റൈറ്റ്. റഷ്യയിൽനിന്നൊഴികെ ലോകത്തെ ഏതു രാജ്യത്തുനിന്നും ഇന്ത്യക്ക് എണ്ണ വാങ്ങാവുന്നതാണെന്നും ന്യൂയോർക്കിൽ നടന്ന പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു....

വെസ്റ്റ് ബാങ്ക് തൊടാൻ ഇസ്രയേലിനെ അനുവദിക്കില്ലെന്ന് ട്രംപ്; ജൂതകുടിയേറ്റം വ്യാപിപ്പിക്കുമെന്ന് നെതന്യാഹു; ഗാസയിൽ ചോരക്കളി തുടരുന്നു

വാഷിങ്ടൺ: പലസ്തീനിലെ ഏറ്റവും വലിയ ഭൂപ്രദേശമായ വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാൻ ഇസ്രയേലിനെ അനുവദിക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുസ്ലിം നേതാക്കൾക്ക് ഉറപ്പ് നൽകിയതായി റിപ്പോർട്ട്. പടിഞ്ഞാറൻ, ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ മുസ്ലിം നേതാക്കളുമായി...

Latest news