യുഎസിലെ മിഷിഗനിൽ പള്ളിയിൽ വെടിവെപ്പ്: രണ്ടുമരണം, അക്രമിയെ വധിച്ചു

യുഎസിലെ മിഷിഗനിൽ പള്ളിയിൽ വെടിവെപ്പ്: രണ്ടുമരണം, അക്രമിയെ വധിച്ചു

മിഷിഗൻ: യുഎസിലെ മിഷിഗനിൽ മോർമോൺ സഭയുടെ പള്ളിയിലുണ്ടായ വെടിവെപ്പിൽ രണ്ടുപേർ മരിച്ചു. ഒൻപതുപേർക്ക് പരിക്കേറ്റു. അക്രമിയെ വധിച്ചതായി പോലീസ് അറിയിച്ചു.

ഗ്രാൻഡ് ബ്ലാങ്കിലെ പള്ളിയിൽ ഞായറാഴ്ച പ്രാർഥന നടക്കവേയായിരുന്നു വെടിവെപ്പ്. വാഹനത്തിലെത്തിയ അക്രമി പള്ളിയിലേക്ക് വാഹനമോടിച്ചുകയറ്റിയാണ് നിറയൊഴിച്ചതെന്ന് അധികൃതർ പറഞ്ഞു. ഇയാൾ പള്ളിക്കു തീവെക്കുകയുംചെയ്തു. തീ ആളിപ്പടർന്നതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമായി.

അമേരിക്കൻ മതനേതാവ് ജോസഫ് സ്മിത്ത് 19-ാം നൂറ്റാണ്ടിൽ സ്ഥാപിച്ചതാണ് മോർമോൺ സഭ. ദ് ചർച്ച് ഓഫ് ജീസസ് ക്രൈസ്റ്റ് ഓഫ് ലാറ്റർ ഡേ സെയ്ന്റ്സ് എന്നതാണ് ഔദ്യോഗികനാമം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News