ട്രംപിൻ്റെ കലിപ്പ് സിനിമയോടും; വിദേശ സിനിമകള്‍ക്ക് 100% താരിഫ് ഏര്‍പ്പെടുത്തി അമേരിക്ക

ഇസ്രയേലും ഇറാനും വെടിനിര്‍ത്തലിന് സമ്മതിച്ചെന്ന് യുഎസ് പ്രസിഡന്റ്‌ ഡൊണാള്‍ഡ് ട്രംപ്

വാഷിംഗ്ടണ്‍: അമേരിക്കയ്ക്ക് പുറത്ത് നിര്‍മിക്കുന്ന എല്ലാ സിനിമകള്‍ക്കും 100% താരിഫ് (നികുതി) ഏര്‍പ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. തിങ്കളാഴ്ച തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യലി’ലൂടെയാണ് അദ്ദേഹം ഈ തീരുമാനം അറിയിച്ചത്.

വിദേശ രാജ്യങ്ങള്‍ അമേരിക്കയുടെ സിനിമാ വ്യവസായത്തെ ‘മോഷ്ടിച്ചു’ എന്ന് ട്രംപ് ആരോപിച്ചു. ‘ഒരു കുഞ്ഞിന്റെ കയ്യില്‍ നിന്ന് മിഠായി മോഷ്ടിക്കുന്നതുപോലെയാണ് മറ്റ് രാജ്യങ്ങള്‍ അമേരിക്കയുടെ സിനിമാ വ്യവസായത്തെ തട്ടിയെടുത്തത്’ എന്ന് അദ്ദേഹം തന്റെ പോസ്റ്റില്‍ കുറിച്ചു.

‘ദുര്‍ബലനും കഴിവുകെട്ടവനുമായ ഗവര്‍ണര്‍ കാരണം ഇത് കാലിഫോര്‍ണിയയെ സാരമായി ബാധിച്ചുവെന്ന് ട്രംപ് പറയുന്നു. കാലങ്ങളായി തുടരുന്നതും ഒരിക്കലും അവസാനിക്കാത്തതുമായ ഈ പ്രശ്‌നം പരിഹരിക്കുന്നതിനായി, അമേരിക്കയ്ക്ക് പുറത്ത് നിര്‍മിക്കുന്ന എല്ലാ സിനിമകള്‍ക്കും ഞാന്‍ 100% താരിഫ് ഏര്‍പ്പെടുത്തുന്നു’ ട്രംപ് പറഞ്ഞു.

അമേരിക്കയ്ക്ക് പുറത്ത് നിര്‍മിക്കുന്ന സിനിമകള്‍ക്ക് 100 ശതമാനം തീരുവ ഏര്‍പ്പെടുത്താനുള്ള പദ്ധതി മേയില്‍ തന്നെ ട്രംപ് പ്രഖ്യാപിച്ചിരുന്നു. അതിനായുള്ള നടപടികള്‍ സ്വീകരിക്കാന്‍ വാണിജ്യ വകുപ്പിനും യുണൈറ്റഡ് സ്റ്റേറ്റ്‌സ് ട്രേഡ് റെപ്രസെന്ററ്റീവിനും അദ്ദേഹം അധികാരം നല്‍കുകയും ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News