25 C
Kottayam
Wednesday, July 15, 2026

CATEGORY

Home-banner

പൗരത്വ ബിൽ പ്രതിഷേധം : മംഗലാപുരത്ത് രണ്ടു പേർ പോലീസ് വെടിവെയ്പ്പിൽ കാെല്ലപ്പെട്ടു

മംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിൽ സംഘർഷം. പോലീസ് വെടിവെപ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടു. സമരക്കാർ അക്രമാസക്തരായതോടെ പോലീസ് പിരിഞ്ഞു പോകാൻ ആവശ്യപ്പെട്ടെങ്കിലും അനുസരിച്ചില്ല. പ്രതിഷേധക്കാർ കല്ലെറിഞ്ഞതോടെ പ്രതിഷേധം അക്രമാസക്തമായി. പോലീസ് സ്റ്റേഷൻ കത്തിക്കാൻ...

നേതാക്കളെ തടവിലാക്കി പ്രതിഷേധം ഇല്ലാതാക്കാമെന്ന് കരുതേണ്ട; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: പൗരത്വ ബില്ലിനെതിരെ ഡല്‍ഹിയില്‍ പ്രതിഷേധിച്ച ഇടത് നേതാക്കളെ അറസ്റ്റു ചെയ്ത നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നേതാക്കളെ തടവിലാക്കി പ്രതിഷേധം ഇല്ലാതാക്കാമെന്ന് കരുതേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു....

സീതാറാം യെച്ചൂരിയും ഡി. രാജയും പോലീസ് കസ്റ്റഡില്‍

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിച്ച സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയേയും സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി. രാജയേയും ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തു. പൗരത്വ ബില്ലിനെതിരെ മണ്ഡി...

വെന്റിലേറ്റര്‍ സൗകര്യമില്ലെന്ന കാരണത്താല്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് പറഞ്ഞുവിട്ട രോഗി മരിച്ചു; മരണം സ്വകാര്യ ആശുപത്രി പറഞ്ഞ പണം കെട്ടിവെക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന്

കോട്ടയം: വെന്റിലേറ്റര്‍ സൗകര്യമില്ലാത്തതിന്റെ പേരില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് സ്വകാര്യ ആശുപത്രിയിലേക്കു പറഞ്ഞുവിട്ട രോഗി മരിച്ചു. ഏറ്റുമാനൂര്‍ പേരൂര്‍ കണ്ടന്‍ചിറ സ്വദേശി ഭരതനാ(77)ണു മരിച്ചത്. കോട്ടയം നഗരസഭയിലെ സെക്യൂരിറ്റിക്കാരനായ ഭരതന് ഇന്നലെ...

തിരുവനന്തപുരത്ത് ഫോര്‍മാലിന്‍ ചേര്‍ത്ത 2,500 കിലോ മത്സ്യം പിടികൂടി

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഫോര്‍മാലിന്‍ ചേര്‍ത്ത 2,500 കിലോ മത്സ്യം പിടികൂടി. മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുവന്ന 2,500 കിലോ മത്സ്യമാണ് തിരുവനന്തപുരം ഈഗിള്‍ ഐ സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ പിടിച്ചെടുത്തത്. അഞ്ച് ലക്ഷം രൂപയുടെ മത്സ്യമാണ്...

ഷെയ്ന്‍ നിഗത്തിനെതിരായ നിലപാടില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് നിര്‍മാതാക്കളുടെ സംഘടന

കൊച്ചി: നടന്‍ ഷെയ്ന്‍ നിഗത്തിനെതിരായ നിലപാടില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് നിര്‍മാതാക്കളുടെ സംഘടന. സംഘടന പ്രസിഡന്റ് എം. രഞ്ജിത്താണ് ഇക്കാര്യം വ്യക്തമാക്കിയത്. മലയാള സിനിമയുടെ ചരിത്രത്തില്‍ ഇന്നേവരെ ഉണ്ടാകാത്ത അനുഭവമാണ് ഷെയ്ന്‍ നിഗത്തിന്റെ...

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്തു

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്തു. ട്രംപിനെ ഇംപീച്ച് ചെയ്യുന്നതിനുള്ള പ്രമേയം ജനപ്രതിനിധി സഭ പാസാക്കി. 197നെതിരേ 229 പേരുടെ പിന്തുണയോടെയാണ് ട്രംപിനെ ഇംപീച്ച് ചെയ്തത്. അമേരിക്കന്‍ പ്രതിനിധി സഭ...

എല്‍ ക്ലാസിക്കോയില്‍ സമനില,ലാലിഗയില്‍ ബാഴ്‌സ ഒന്നാമത്

കാമ്പ്നൗ: സീസണില്‍ ലാലിഗയിലെ ആദ്യ എല്‍ ക്ലാസികോ മത്സരം സമനിലയില്‍ പിരിഞ്ഞു.ബാഴ്സലോണയുടെ തട്ടകത്തില്‍ നടന്ന മത്സരം ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു.മത്സരത്തോടെ ഗോള്‍ ശരാശരിയുടെ കണക്കില്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം ബാഴ്സനിലനിര്‍ത്തി. 2002...

നടന്‍ ടിനി ടോം കുരുക്കിലേക്ക്,ഫേസ് ബുക്ക് പോസ്റ്റിനെതിരെ പോലീസില്‍ പരാതി,പ്രധാനമന്ത്രിയെ വധിയ്ക്കാന്‍ ആഹ്വാനം നല്‍കിയെന്ന് ആരോപണം

തിരുവനന്തപുരം:ദേശീയ പൗരത്വ നിയമത്തിനെതിരായ പ്രതികരണത്തില്‍ നടന്‍ ടിനി ടോമിനെതിരെ പോലീസില്‍ പരാതി. ബി ജെ പി കോട്ടയം ജില്ലാ സെക്രട്ടറി എം വി ഉണ്ണി കൃഷ്ണനാണ് കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയത്.എറണാകുളം...

മദ്രാസ് സര്‍വ്വകലാശാലയില്‍ കമല്‍ ഹാസനെ തടഞ്ഞു

ചെന്നൈ: പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരെ പ്രതിഷേധിക്കുന്ന മദ്രാസ് സര്‍വകലാശാല വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചെത്തിയ കമല്‍ ഹാസനെ പോലീസ് തടഞ്ഞു. സുരക്ഷയെ കരുതിയാണ് കാമ്പസിന് അകത്ത് പ്രവേശിക്കുന്നതില്‍ നിന്ന് കമലഹാസനെ തടഞ്ഞതെന്നാണ് വിശദീകരണം....

Latest news