തൊടുപുഴ: കെപിസിസി ജനറല്‍ സെക്രട്ടറി നിഷ സോമനെതിരെ പരാതിയുമായി കുമാരമംഗലം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി രംഗത്ത്. ഭര്‍ത്താവിന്റെ സുഹൃത്തായ സിപിഐക്കാരന് ഇടുക്കി ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം പ്രസിഡന്റ് ആയി നിയമനം ലഭിക്കാന്‍ വേണ്ടി ഇടപെടല്‍ നടത്തുന്നു എന്നാരോപിച്ചാണ് കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി രംഗത്തുവന്നിരിക്കുന്നത്.
കുമാരമംഗലം സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്കില്‍ നടന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പാനലിനെതിരെ എല്‍ഡിഎഫ് പാനലില്‍ മത്സരിച്ചു വിജയിച്ച ലൈജു രാമകൃഷ്ണന്‍ എന്നയാളെ ഇടുക്കി ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം പ്രസിഡന്റ് ആയി നിയമിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കെപിസിസി സെക്രട്ടറി നിഷാ സോമന്‍ നടത്തുന്ന ഇടപെടലുകള്‍ക്കെതിരെയാണ് പരാതി.
91- 94 കാലഘട്ടത്തില്‍ മൂവാറ്റുപുഴ നിര്‍മ്മല കോളേജിലെ എ വൈ എസ് എഫ് നേതാവായിരുന്നു ലൈജു രാമകൃഷ്ണന്‍. സിപിഐ പ്രവര്‍ത്തകന്‍ ആണ് ലൈജു രാമകൃഷ്ണന്‍ എന്ന് നിഷാ സോമന്റെ ശ്രദ്ധയില്‍പ്പെടുത്തിയ മണ്ഡലം പ്രസിഡന്റ് അടക്കമുള്ളവരെ അപമാനിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും കുമാരമംഗലം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യന്‍ ആരോപിക്കുന്നു.
എന്റെ ഭര്‍ത്താവിന്റെ സുഹൃത്താണ് ലൈജു രാമകൃഷ്ണന്‍ അദ്ദേഹത്തെ ഇടുക്കി ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം പ്രസിഡന്റെ ആയി നിയമിക്കുന്നതിന് ആവശ്യമായ നടപടികള്‍ ഞാന്‍ സ്വീകരിക്കും എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് നിഷ സ്വീകരിച്ചത് എന്നാണ് ആക്ഷേപം. ലൈജു രാമകൃഷ്ണന്‍ എല്‍ഡിഎഫ് ഭരണകാലത്ത് ഇടുക്കി തര്‍ക്ക പരിഹാര ഫോറം പ്രസിഡണ്ടായി പ്രവര്‍ത്തിച്ചിട്ടുള്ള ആളുമാണ്.
ലൈജു ഇടതുപക്ഷ ഭരണ കാലത്ത് ഫോറം ചെയര്‍മാന്‍ ആയിരുന്ന കാലത്ത് വീക്ഷണം ഇടുക്കി ബ്യൂറോയില്‍ മീറ്റര്‍ തകരാര്‍ മൂലം ഇരട്ടി തുക മൂന്ന് ബില്ലില്‍ അടച്ച സംഭവത്തില്‍ എതിരായി വിധിച്ചതും ഇയാളായിരുന്നു. മീറ്റര്‍ കേടാണ് എന്ന് കെഎസ്ഇബി സമാന്തര മീറ്റര്‍ വച്ച് കണ്ടെത്തിയതാണ്. എന്നിട്ടും ഇളവ് നല്‍കിയിരുന്നില്ല.
അതുപോലെ ജഡ്ജി എന്ന് വാഹനത്തിന്റെ മുന്നില്‍ ഇയാള് ബേര്‍ഡ് വച്ചതും വിവാദമായിരുന്നു. കൃത്യമായ ഇടതുപശ്ചാത്തലമുള്ള ആള്‍ക്ക് വേണ്ടി കെപിസിസി ജനറല്‍ സെക്രട്ടറി രംഗത്തുവന്നതിന് എതിരെയാണ് കുമാരമംഗലം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി കെപിസിസിക്ക് പരാതി നല്‍കിയിരിക്കുന്നത്.
English Summary
A major internal conflict has erupted within the Congress party in Idukki, with the Mandalam Congress Committee filing a formal complaint against KPCC General Secretary Nisha Soman. The complaint alleges Soman’s undue intervention in seeking the appointment of a CPI leader—who is reportedly a close friend of her husband—as the President of the Idukki Consumer Disputes Redressal Forum. Local party members expressed outrage over Soman lobbying for an LDF affiliate over eligible UDF-leaning candidates, stating it undermines the party’s principles and ongoing protests against the LDF government. The committee has urged the KPCC leadership to take strict disciplinary action, escalating the existing group feud within the Idukki Congress.


