27.4 C
Kottayam
Wednesday, October 9, 2024

പോപ്കോൺ പോലും വാങ്ങാനാകുന്നില്ല: സിനിമ കാണാൻ ഒരു കുടുംബം 10,000 രൂപ ചെലവിടണം: കരൺ ജോഹർ

Must read

മുംബൈ:സിനിമ തിയേറ്ററുകളിലെ ടിക്കറ്റും സ്നാക്ക്സുകളും ഉയർന്ന വിലയിൽ വിൽപന നടത്തുന്നതിനെ വിമർശിച്ച് സംവിധായകരായ കരൺ ജോഹറും
സോയ അക്തറും. സാധാരണക്കാരായ നാലം​ഗ കുടുംബത്തിന് ഒരു സിനിമ കണ്ടുവരാൻ പതിനായിരം രൂപ ചെലവ് വരുമെന്നും സംവിധായകൻ പറഞ്ഞു. ദി ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു സംവിധായകൻ്റെ പ്രതികരണം.

‘ജനങ്ങൾക്ക് സിനിമയ്ക്ക് പോകാൻ കഴിയുന്നില്ല. അവർക്ക് ആ​ഗ്രഹമുണ്ടാകും പക്ഷേ കഴിയില്ല. രണ്ട് സിനിമകൾക്ക് പോകണമെന്നുണ്ടെങ്കിൽ ജനങ്ങൾക്ക് ഒരിക്കൽ കൂടി ആലോചിക്കേണ്ടി വരും, രണ്ടിലൊന്നിനെ തിരഞ്ഞെടുക്കേണ്ടി വരും. ലാപതാ ലേഡീസ് കാണണമെന്ന് എനിക്ക് ആ​​ഗ്രഹമുണ്ട്. പക്ഷേ എനിക്ക് ചെലവ് താങ്ങാൻ കഴിയണമെന്നില്ല,’ കരൺ ജോഹർ പറഞ്ഞു.

ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യ പ്രസിദ്ധീകരിച്ച സർവേ റിപ്പോർട്ടിനെ കുറിച്ചും അദ്ദേഹം പരാമർശിച്ചു. ‘നൂറ് വീടുകളിൽ നടത്തിയ സർവേയിൽ 99 വീടുകളിലുള്ളവരും വർഷത്തിലൊരിക്കൽ മാത്രം സിനിമക്ക് പോകുന്നവരാണ്. പ്രേക്ഷകരിലെ ഏറ്റവും വലിയ ഭൂരിഭാ​ഗത്തിന്റെ കാര്യമാണിത്. അവർക്ക് സിനിമ കാണുന്നതിനുള്ള ചെലവ് താങ്ങാൻ കഴിയുന്നില്ല.

അവർ ദീപാവലിക്കോ, അല്ലെങ്കിൽ ‘സ്ത്രീ 2’ പോലുള്ള ഏതെങ്കിലും സിനിമകൾ ചർച്ചയാകുമ്പോഴോ പുറത്തിറങ്ങും. പല കുടുംബങ്ങൾ സിനിമ തിയേറ്ററിൽ പോകാൻ താത്പര്യമില്ലെന്നാണ് പറയുന്നത്. കുട്ടികൾ പോപ്കോണോ ഐസ്ക്രീമോ വേണമെന്ന് പറയുമ്പോൾ അത് നിരസിക്കുന്നതിലുള്ള പ്രയാസം മൂലമാണത്. അതിനാൽ ടിക്കറ്റിന് പണം മുടക്കാതെ ഭക്ഷണത്തിന് മാത്രം ചെലവ് വരുന്ന ഹോട്ടലുകളിലേക്ക് അവർ പോകും.

വില കൂടുതലായതിനാൽ മക്കൾ പോപ്കോൺ വേണമെന്ന് പറയുമ്പോൾ അത് നിരസിക്കേണ്ടി വരാറുണ്ടെന്ന് കുടുംബങ്ങൾ പറയുന്നുണ്ട്. കാരണം നാല് പേരടങ്ങുന്ന കുടുംബത്തിന് ഒരു സിനിമയ്ക്ക് പോയി വരാൻ 10000 രൂപ വേണം. ഇത് അവരുടെ സാമ്പത്തിക ആസൂത്രണത്തിൽ ഉണ്ടാകാൻ സാധ്യതയില്ലാത്ത് കാര്യമാണ്,’ കരൺ ജോഹർ പറഞ്ഞു.

സിനിമകൾ റിലീസാകുന്ന ദിവസങ്ങളിൽ പലപ്പോഴും ടിക്കറ്റുകൾക്ക് അധികനിരക്ക് ഈടാക്കാറുണ്ട്. മുംബെെയിലും ഡൽഹിയിലും ഷാരൂഖ് ഖാൻ്റെ ‘ജവാൻ’ സിനിമയുടെ ടിക്കറ്റുകൾക്ക് 2400 രൂപ വരെ വിലയുണ്ടായിരുന്നു. ഇതിന് പുറമെയാണ് സ്നാക്ക്സുകളുടെ അമിതവില.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പിണറായി അല്ല പിണറായിയുടെ അപ്പന്റെ അപ്പന്‍ പറഞ്ഞാലും ഞാന്‍ മറുപടി കൊടുക്കും’; മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശത്തില്‍ മാപ്പു പറഞ്ഞ് പി വി അന്‍വര്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരേ നടത്തിയ അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പുപറഞ്ഞ് നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വര്‍. തനിക്ക് നാക്കുപിഴവ് സംഭവിച്ചതാണെന്ന് അന്‍വര്‍ പറഞ്ഞു. വീഡിയോയിലൂടെയാണ് അന്‍വര്‍ മാപ്പു പറഞ്ഞിരിക്കുന്നത്. 'പിണറായി അല്ല പിണറായിയുടെ...

മുന്‍ ഡിജിപി ആര്‍ ശ്രീലേഖ ബിജെപിയില്‍ ചേര്‍ന്നു

തിരുവനന്തപുരം: മുന്‍ ഡിജിപി ആര്‍ ശ്രീലേഖ ബിജെപിയില്‍ ചേര്‍ന്നു. നാലു മണിക്ക് ശ്രീലേഖയുടെ തിരുവനന്തപുരം ഈശ്വരവിലാസത്തെ വീട്ടിലെത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അംഗത്വം നല്‍കി. പൊലീസില്‍ ഒരുപാട് പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം...

ശ്രീനാഥ് ഭാസിയെ കണ്ടെത്താനായില്ല; ചോദ്യം ചെയ്യൽ നോട്ടീസ് നൽകി

കൊച്ചി: ലഹരി കേസിൽ അറസ്റ്റിലായ ഓം പ്രകാശുമായുള്ള ബന്ധത്തിൻ്റെ പേരിൽ ശ്രീനാഥ് ഭാസിയെ വെള്ളിയാഴ്ച ചോദ്യം ചെയ്യാൻ പൊലീസ്. എന്നാൽ താരത്തിൻ്റെ മേൽവിലാസങ്ങളിലെല്ലാം അന്വേഷിച്ചിട്ടും പൊലീസിന് ശ്രീനാഥ് ഭാസിയെ കണ്ടെത്താനായില്ല. ചോദ്യം ചെയ്യലിന്...

ലഹരിക്കേസിൽ നടി പ്രയാ​ഗ മാർട്ടിനെ ചോദ്യം ചെയ്യും; നാളെ ഹാജരാകാൻ നോട്ടീസ്

കൊച്ചി: ​ഗുണ്ടാ നേതാവ് ഓംപ്രകാശ് പ്രതിയായ ലഹരിക്കേസിൽ നടി പ്രയാ​ഗ മാർട്ടിന് നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്. മരട് പൊലീസ് സ്റ്റേഷനിൽ എത്താനാണ് നിർദേശം നൽകിയിരിക്കുന്നത്. നടനാ ശ്രീനാഥ് ഭാസിയെയും ചോദ്യം...

ജൂലൈയിലെ 75 ലക്ഷം 25 കോടിയായി..കയ്യും കാലും വിറയ്ക്കുന്നു..; 25 കോടി വിറ്റ ഏജന്‍റ് നാ​ഗരാജ്

വയനാട്: കാത്തിരിപ്പുകൾക്ക് ഒടുവിൽ തിരുവോണം ബമ്പർ നറുക്കെടുപ്പ് നടന്നിരിക്കുകയാണ്. TG 434222 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. വയനാട് ബത്തേരിയിലെ എൻജിആർ ലോട്ടറീസ് നടത്തുന്ന നാ​ഗരാജ് ആണ് ടിക്കറ്റ് വിറ്റിരിക്കുന്നത്. താൻ വിറ്റ...

Popular this week