‘മനുഷ്യ മഹാശൃഖലയില്‍ കൈകോര്‍ത്ത് വധൂവരന്മാരും! 70 ലക്ഷം പേര്‍ അണിനിരന്നു
ആലപ്പുഴ: പൗരത്വ നിയമം പിന്‍വലിക്കുക, ഭരണഘടന സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി കേരളത്തില്‍ ഇടതുപക്ഷം സംഘടിപ്പിക്കുന്ന മനുഷ്യ മഹാ ശൃംഖലയില്‍ അണിചേര്‍ന്ന് വധൂവരന്മാരും. വിവാഹ വേദിയില്‍ നിന്ന് നേരിട്ടാണ് ഇവര്‍ പ്രതിഷേധത്തില്‍ കണ്ണിയായത്.
യു പ്രതിഭ എംഎല്‍എയ്ക്കൊപ്പമാണ് ഇവര്‍ മനുഷ്യ ശൃഖലയില്‍ പങ്കെടുത്തത്. വധുവിന്റേയും വരന്റേയും കുടുംബങ്ങളും പ്രതിഷേധത്തില്‍ അണിചേരാനെത്തി. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത അടക്കമുള്ളവര്‍ ആലപ്പുഴ ജില്ലയില്‍ അണിചേരാനെത്തി. കൃത്യം മൂന്നരയ്ക്ക് തന്നെ ട്രെയല്‍ പൂര്‍ത്തിയാക്കി.
കക്ഷി രാഷ്ട്രീയ ഭേദമന്യേ 70 ലക്ഷത്തോളം പേര്‍ അണിചേരുന്ന മനുഷ്യ മഹാ ശ്യംഖലയില്‍ കളയിക്കാവിള മുതല്‍ കാസര്‍ഗോഡ് വരെ ഭരണഘടനയുടെ ആമുഖം ഒരേ സമയം വായിക്കും. പ്രതിഞ്ജയ്ക്ക് ശേഷം ഇരുന്നൂറ്റമ്പതിലേറെ പൊതുയോഗങ്ങള്‍ ചേരും. കാസര്‍കോട് മുതല്‍ കളിയിക്കാവിള വരെ 620 കിലോമീറ്ററിലാണ് ശൃംഖല തീര്‍ക്കുന്നത്. എംഎ ബേബിയായിരിക്കും മനുഷ്യ മഹാശൃംഖലയിലെ അവസാന കണ്ണി. മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തുടങ്ങിയ നേതാക്കള്‍ തിരുവനന്തപുരം പാളയത്ത് ശൃഖലയുടെ ഭാഗമാകും.