ബിഗ് ബോസില്‍ മത്സരാര്‍ത്ഥിയായി ജസ്ല മാടശ്ശേരി എത്തുന്നു? എന്‍ട്രി വൈല്‍ഡ് കാര്‍ഡിലൂടെ
ചെന്നൈ: ബിഗ് ബോസ് മലയാളം പതിപ്പിന്റെ രണ്ടാം സീസണ്‍ രണ്ടാഴ്ച പിന്നിട്ടിരിക്കുകയാണ്. മത്സരത്തിന്റെ ആദ്യ ആഴ്ചയില്‍ അഭിനയത്രി രജനി ചാണ്ടി എലിമിനേറ്റ് ആകുകയും ആരോഗ്യ പ്രശ്നങ്ങള്‍ കാരണം ഗായകന്‍ സോമദാസും പുറത്ത് പോയിരുന്നു. ഇപ്പോഴിതാ മത്സരത്തില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ പുതിയ മത്സരാര്‍ത്ഥി എത്തുന്നുവെന്നാണ് ഏറ്റവും ഒടുവില്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ട്.
ആക്ടിവിസ്റ്റായ ജസ്ല മാടശ്ശേരിയാണ് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയോട് എത്തുന്നതെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ജസ്ല മാടശ്ശേരിക്ക് വേണ്ടി ബിഗ് ബോസിലെ ഫാന്‍സ് പേജ് അടക്കം ഇതിനോടകം തുടങ്ങിയിട്ടുണ്ട്. മോഹന്‍ലാല്‍ തന്നെയാണ് രണ്ടാം സീസണിന്റെയും അവതാരകന്‍. കഴിഞ്ഞ സീസണില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ ചെന്നൈയിലാണ് സ്റ്റുഡിയോ ഒരുക്കിയിരിക്കുന്നത്.
ചെന്നൈ ഇ.വി.പി ഫിലിം സിറ്റിയിലാണ് ബിഗ് ബോസ് ഹൗസ് നിര്‍മ്മിച്ചിരിക്കുന്നത്. കേരളത്തിന്റെ പാരമ്പര്യ തനിമയിലാണ് വീട് നിര്‍മ്മിച്ചിരിക്കുന്നത്. നിലവില്‍ ഹിന്ദി, തെലുങ്ക് , കന്നട, തമിഴ് എന്നീ ഭാഷകളില്‍ ബിഗ് ബോസ് അവതരിപ്പിക്കുന്നുണ്ട്. യൂ.എസ്സില്‍ ഗംഭീര വിജയമായിരുന്ന ബിഗ് ബ്രദര്‍ എന്ന റിയാലിറ്റി ഷോയുടെ ഇന്ത്യന്‍ പതിപ്പാണ് ബിഗ് ബോസ്.