റിപ്പബ്ലിക് ദിനാഘോഷത്തിനിടെ കോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ കൈയ്യാങ്കളി
ഇന്‍ഡോര്‍: റിപ്പബ്ലിക് ദിനാഘോഷത്തിനിടയില്‍ കോണ്‍ഗ്രസ് നേതാക്കന്മാര്‍ തമ്മില്‍ത്തല്ലി. മധ്യപ്രദേശ് ഇന്‍ഡോറിലെ കോണ്‍ഗ്രസ് ഓഫീസായ ഗാന്ധിഭവന് പുറത്തുവെച്ചാണ് ദേവേന്ദ്രസിങ് യാദവ്, ചന്ദു കുഞ്ചിര്‍ എന്നീ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരസ്പരം കൈയാങ്കളിയില്‍ ഏര്‍പ്പെട്ടത്.
റിപ്പബ്ലിക് ദിനാഘോഷത്തോട് അനുബന്ധിച്ച് ഇന്‍ഡോറിലെ കോണ്‍ഗ്രസ് ആസ്ഥാനമായ ഗാന്ധി ഭവനില്‍ മുഖ്യമന്ത്രി കമല്‍ നാഥ് ത്രിവര്‍ണ പതാക ഉയര്‍ത്താനായി എത്തുന്നതിന് തൊട്ടുമുമ്പാണ് സംഭവം. എന്നാല്‍ ഇരുവരും തമ്മിലുള്ള തര്‍ക്കത്തിന്റെ കാരണം വ്യക്തമല്ല.
വാക്കുതര്‍ക്കത്തെ തുടര്‍ന്ന് സംഭവം കൈയാങ്കളിയില്‍ അവസാനിക്കുകയായിരുന്നു. ഇരുവരും പരസ്പരം മര്‍ദിക്കാന്‍ തുടങ്ങിയതോടെ പോലീസും മറ്റു പ്രവര്‍ത്തകരും ഇടപെട്ട് ഇരുവരെയും പിടിച്ചുമാറ്റി. പിന്നീട് മുഖ്യമന്ത്രി കമല്‍നാഥ് സ്ഥലത്തെത്തുകയും പതാക ഉയര്‍ത്തുകയും ചെയ്തു.