30.5 C
Kottayam
Thursday, September 19, 2024

ബോളിവുഡ് ചിത്രങ്ങളും പിന്നില്‍; നെറ്റ്ഫ്ലിക്സില്‍ ഈ വര്‍ഷം ഏറ്റവുമധികം ആളുകള്‍ കണ്ടത് ഈ ചിത്രം

Must read

ചെന്നൈ:ഉത്തരേന്ത്യന്‍ സിനിമാപ്രേമികള്‍ക്കിടയില്‍ സമീപകാലത്ത് ആരംഭിച്ച തെന്നിന്ത്യന്‍ സിനിമാപ്രേമം ചലച്ചിത്ര മേഖലകളില്‍ത്തന്നെ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ട ഒന്നാണ്. ഇപ്പോഴിതാ അതിന് ഒരു പുതിയ തെളിവ് കൂടി എത്തിയിരിക്കുന്നു. പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ക്സില്‍ ഈ വര്‍ഷം ഏറ്റവുമധികം ആളുകള്‍ കണ്ട ഇന്ത്യന്‍ ചിത്രം ബോളിവുഡില്‍ നിന്നല്ല, മറിച്ച് തമിഴ് സിനിമയില്‍ നിന്നാണ്. വിജയ് സേതുപതിയെ നായകനാക്കി നിതിലന്‍ സ്വാമിനാഥന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച മഹാരാജയാണ് ഈ റെക്കോര്‍ഡിന് ഉടമയായിരിക്കുന്ന ചിത്രം.

ബോളിവുഡ് ചിത്രങ്ങളെ പിന്തള്ളിയാണ് വിജയ് സേതുപതി ചിത്രത്തിന്‍റെ നേട്ടം. ക്രൂ, ലാപതാ ലേഡീസ്, ശെയ്ത്താന്‍, ഫൈറ്റര്‍, അനിമല്‍, മഹാരാജ്, ഡങ്കി, ഭക്ഷക്, ബഡേ മിയാന്‍ ഛോട്ടേ മിയാന്‍ എന്നീ ചിത്രങ്ങളാണ് യഥാക്രമം 2 മുതല്‍ 10 വരെയുള്ള സ്ഥാനങ്ങളില്‍. മഹാരാജയുടെ നിര്‍മ്മാതാക്കള്‍ തന്നെ ചിത്രത്തിന്‍റെ നേട്ടം സംബന്ധിച്ച് പ്രേക്ഷകരെ അറിയിച്ചിട്ടുണ്ട്.

വിജയ് സേതുപതിയുടെ കരിയറിലെ 50-ാം ചിത്രം എന്ന നിലയില്‍ പ്രീ റിലീസ് ഹൈപ്പോടെ തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് മഹാരാജ. ആക്ഷന്‍ ത്രില്ലര്‍ എന്ന ജോണറിനോട് നീതി പുലര്‍ത്തിയ ചിത്രത്തിന്‍റെ തിയറ്റര്‍ റിലീസ് ജൂണ്‍ 14 ന് ആയിരുന്നു. ആദ്യദിനങ്ങളില്‍ മികച്ച അഭിപ്രായം നേടാനായ ചിത്രം ബോക്സ് ഓഫീസിലും കരുത്ത് കാട്ടി.

എന്ന് മാത്രമല്ല വിജയ് സേതുപതിയുടെ കരിയറിലെ സോളോ നായകനായുള്ള ചിത്രങ്ങളില്‍ ആദ്യ 100 കോടി ചിത്രവുമായി. ഒരു മാസത്തോളമുള്ള തിയറ്റര്‍ റണ്ണിന് ശേഷമാണ് നെറ്റ്ഫ്ലിക്സിലൂടെ ചിത്രം സ്ട്രീമിംഗിനും എത്തിയത്. കേരളത്തിലും പ്രേക്ഷകശ്രദ്ധ നേടിയ ചിത്രം ഇവിടെനിന്ന് 8 കോടിയിലധികം നേടിയിരുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അരിയിൽ ഷുക്കൂർ വധക്കേസ്; പി ജയരാജനും ടിവി രാജേഷിനും തിരിച്ചടി, വിടുതൽ ഹർജി തള്ളി

കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസിൽ  സി.പി.എം നേതാക്കളായ പി ജയരാജനും ടിവി രാജേഷും നൽകിയ വിടുതൽ ഹർജി തള്ളി. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ഇരുവരുടെയും ഹർജി തള്ളിയത്. ഗൂഢാലോചന കുറ്റമാണ് ഇരുവർക്കുമെതിരെ...

ഇരട്ടയാറിൽ ഒഴുക്കിൽ പെട്ട് കുട്ടി മരിച്ചു; കാണാതായ കുട്ടിക്കായി അഞ്ചുരുളി ടണൽമുഖത്ത് തിരച്ചിൽ

ഇരട്ടയാര്‍: ഇരട്ടയാറില്‍ ഡാമില്‍ നിന്ന് വെള്ളം കൊണ്ടുപോകുന്ന ടണല്‍ ഭാഗത്ത് വെള്ളത്തില്‍ രണ്ട് കുട്ടികള്‍ ഒഴുക്കില്‍ പെട്ടു. ഇതില്‍ ഒരു കുട്ടി മരിച്ചു. രണ്ടാമത്തെ കുട്ടിക്കായി ടണലിന്റെ ഇരുഭാഗത്തും തിരച്ചില്‍ പുരോഗമിക്കുന്നു. കായംകുളം...

പേജറുകളും വാക്കി ടോക്കികളും ഹാന്‍ഡ് ഹെല്‍ഡ് റേഡിയോകളും ലാന്‍ഡ് ലൈനുകളും വീടുകളിലെ സൗരോര്‍ജ്ജ പ്ലാന്റുകളും പൊട്ടിത്തെറിച്ചു; ഇസ്രായേലിൻ്റെ പുതിയ ഒളിയുദ്ധത്തിൽ അമ്പരന്ന് ലോകം

ബെയ്‌റൂട്ട്: ലെബനനില്‍ ഹിസ്ബുല്ല അംഗങ്ങളെ ലക്ഷ്യമാക്കിയുള്ള ഒരു വാക്കി ടോക്കി സ്‌ഫോടനം ഉണ്ടായത് ശവസംസ്‌കാര ചടങ്ങിനിടെ. ഇന്നലെ പേജര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ഹിസ്ബുല്ല അംഗത്തിന്റെ വിലാപയാത്രയ്ക്കിടെയാണ്, വാക്കി ടോക്കി സ്‌ഫോടനം ഉണ്ടായത്. ഇതേ...

കേരളത്തിൽ എംപോക്സ് സ്ഥിരീകരിച്ചു, മലപ്പുറം സ്വദേശിയുടെ ഫലം പോസിറ്റീവ്

മലപ്പുറം: സംസ്ഥാനത്ത് എംപോക്സ് സ്ഥിരീകരിച്ചു. രോ​ഗലക്ഷണങ്ങളോടെ മലപ്പുറത്ത് ചികിത്സയിലുണ്ടായിരുന്ന വ്യക്തിക്ക്‌ രോഗം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി. യു.എ.ഇയില്‍നിന്നു വന്ന 38 വയസുകാരനാണ് എംപോക്‌സ് സ്ഥിരീകരിച്ചത്. മറ്റ് രാജ്യങ്ങളില്‍നിന്നും ഇവിടെ എത്തുന്നവര്‍ക്ക്...

'ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ്': അംഗീകാരംനൽകി കേന്ദ്ര സർക്കാർ; ബിൽ ശൈത്യകാല സമ്മേളനത്തിൽ

ന്യൂഡല്‍ഹി: 'ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പി'ലേക്ക് ഒരു പടികൂടി കടന്ന് കേന്ദ്ര സര്‍ക്കാര്‍. ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് സംവിധാനത്തേക്കുറിച്ച് മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സമര്‍പ്പിച്ച പഠന റിപ്പോര്‍ട്ടിന് കേന്ദ്ര മന്ത്രിസഭായോഗം...

Popular this week