24.2 C
Kottayam
Saturday, June 6, 2026

ഇരട്ടയാറിൽ ഒഴുക്കിൽ പെട്ട് കുട്ടി മരിച്ചു; കാണാതായ കുട്ടിക്കായി അഞ്ചുരുളി ടണൽമുഖത്ത് തിരച്ചിൽ

Must read

ഇരട്ടയാര്‍: ഇരട്ടയാറില്‍ ഡാമില്‍ നിന്ന് വെള്ളം കൊണ്ടുപോകുന്ന ടണല്‍ ഭാഗത്ത് വെള്ളത്തില്‍ രണ്ട് കുട്ടികള്‍ ഒഴുക്കില്‍ പെട്ടു. ഇതില്‍ ഒരു കുട്ടി മരിച്ചു. രണ്ടാമത്തെ കുട്ടിക്കായി ടണലിന്റെ ഇരുഭാഗത്തും തിരച്ചില്‍ പുരോഗമിക്കുന്നു. കായംകുളം സ്വദേശിയായ പൊന്നപ്പന്റെയും രജിതയുടെ മകന്‍ അമ്പാടി ആണ് മരിച്ചത്. ഉപ്പുതറയില്‍ താമസിക്കുന്ന രതിഷ്-സൗമ്യ ദമ്പതികളുടെ മകന്‍ അക്കു (13) നായുള്ള തിരച്ചിലാണ് പുരോഗമിക്കുന്നത്.

ഡാമിനോട് ചേര്‍ന്ന പ്രദേശത്ത് കളിക്കുന്നതിനിടെ പന്ത് വെള്ളത്തില്‍ പോയപ്പോള്‍ അതെടുക്കാനായി വെള്ളത്തിലിറങ്ങിയപ്പോള്‍ ഒഴുക്കില്‍ പെടുകയായിരുന്നുവെന്നാണ് സൂചന. നാല് കുട്ടികളാണ് ഉണ്ടായിരുന്നത്. ഇതില്‍ രണ്ട് പേരാണ് വെള്ളത്തില്‍ പെട്ടത്. മറ്റ് കുട്ടികള്‍ അറിയിച്ചതനുസരിച്ച് നാട്ടുകാര്‍ ഓടിക്കൂടി ഒരു കുട്ടിയെ കരയ്‌ക്കെത്തിച്ചെങ്കിലും അതിനോടകം മരിച്ചു. രണ്ടാമത്തെ കുട്ടി ടണലിലൂടെ ഒഴുകിപോയിരിക്കാം എന്ന അനുമാനത്തില്‍ അഞ്ചുരുളി ടണല്‍മുഖത്ത് അഗ്‌നിരക്ഷാസേന സംഘം അടക്കം തിരച്ചില്‍ നടത്തുകയാണ്.

നാലര കിലോമീറ്ററോളം ദൈര്‍ഘ്യമുണ്ട് ടണലിന്. ഒഴുക്കില്‍ പെട്ടെങ്കില്‍ അരമണിക്കൂറിനുള്ളില്‍ മറുവശത്ത് എത്തണം. എന്നാല്‍ ഇതുവരെയും കുട്ടിയെ കണ്ടെത്താനായിട്ടില്ല. അഞ്ചുരുളി ഭാഗത്ത് വടംകെട്ടി വെള്ളച്ചാട്ടത്തിന് മുകളിലാണ് തിരച്ചില്‍ സംഘം നില്‍ക്കുന്നത്. ഇവിടേക്ക് അഗ്നിശമന സംഘം എത്തുന്നതിന് മുമ്പ് കുട്ടി ഒഴുകിപ്പോയോ എന്ന ആശങ്കയും നിലനില്‍ക്കുന്നു. ഇടുക്കി ജലാശയത്തിലേക്കാണ് ഈ വെള്ളം ടണലിലൂടെ ഒഴുകി പതിക്കുന്നത്. തൊടുപുഴയില്‍ നിന്നുള്ള സ്‌കൂബാ ടീമും ജലാശയത്തില്‍ തിരച്ചിലിനായി എത്തുന്നുണ്ട്. ടണല്‍മുഖത്തെ കനത്ത ഒഴുക്കും പ്രതികൂല കാലാവസ്ഥയും രക്ഷാപ്രവര്‍ത്തനത്തിന് തടസം സൃഷ്ടിക്കുന്നുണ്ട്.

ഇരട്ടയാര്‍ ചേലക്കല്‍ കവല ഭാഗത്ത് താമസിക്കുന്ന മൈലാടുംപാറ രവിയുടെ കൊച്ചുമക്കളാണ് അപകടത്തില്‍പ്പെട്ടത്. ഓണാവധിക്ക് കുട്ടികള്‍ കായംകുളത്തുനിന്ന് ഉപ്പുതറയില്‍ ഇരട്ടയാറ്റിലുള്ള തറവാട് വീട്ടില്‍ എത്തിയതായിരുന്നു. ഇതിനിടെ കുട്ടികള്‍ ടണല്‍ ഭാഗത്ത് കളിക്കാനെത്തിയതായിരുന്നു. മരിച്ച അമ്പാടിയുടെ മൃതദേഹം കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയിലേക്ക് മാറ്റി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

Popular this week