ബണ്ണിനുള്ളിൽ ഒളിപ്പിച്ച് കടത്തിക്കൊണ്ടു വന്ന 20 ഗ്രാം എം ഡി എം എയുമായി 2 യുവാക്കൾ ചങ്ങനാശ്ശേരിയിൽ പിടിയിൽ

കോട്ടയം: ബണ്ണിനുള്ളിൽ ഒളിപ്പിച്ച് കടത്തിക്കൊണ്ടു വന്ന 20 ഗ്രാം എം ഡി എം എയുമായി 2 യുവാക്കൾ ചങ്ങനാശ്ശേരിയിൽ പിടിയിൽ.ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും ചങ്ങനാശേരി പൊലീസും ചേർന്നാണ് ചങ്ങനാശേരി പുഴവാത് കോട്ടച്ചിറ വീട്ടിൽ അമ്പാടി ബിജു (23), ചങ്ങനാശേരി റെയിൽവേ സ്റ്റേഷനു സമീപം തോപ്പിൽ താഴെയിൽ വീട്ടിൽ അഖിൽ ടി എസ് (24) എന്നിവരെ പിടികൂടിയത്.

ഇവർ ബംഗളൂരുവിൽ നിന്നും അന്തർ സംസ്ഥാന ബസിൽ കടത്തിക്കൊണ്ടു വന്ന ലഹരി മരുന്നാണ് പൊലീസ് സംഘം പിടികൂടിയത്.ബംഗളൂരുവിൽ നിന്നും പ്രതികൾ ലഹരിയുമായി എത്തുന്നതായി ലഹരി വിരുദ്ധ സംഘത്തിന് വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് ഇവർ പെരുന്ന എൻ എസ് എസ് കോളേജിനു സമീപം പ്രതികളെ കാത്തു നിൽക്കുകയായിരുന്നു.

ഈ സമയം പ്രതികൾ അന്തർ സംസ്ഥാന ബസിൽ ഇവിടെ വന്നിറങ്ങി.തുടർന്ന്, പൊലീസ് സംഘം സ്ഥലത്ത് എത്തി രണ്ടു പേരെയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News