ചെന്നൈ: തമിഴ്നാട്ടിലെ ദുരൈപാക്കത്ത് യുവതിയെ കൊലപ്പെടുത്തിയശേഷം മൃതദേഹം സ്യൂട്കേയ്സിലാക്കി ജനവാസമേഖലയിൽ ഉപേക്ഷിച്ചു. കഷ്ണങ്ങളാക്കി വെട്ടിമുറിച്ച നിലയിലുള്ള മൃതദേഹം വ്യാഴാഴ്ച പുലർച്ചെയോടെ നാട്ടുകാരാണ് കണ്ടെത്തിയത്. മരിച്ചത് ചെന്നൈയ്ക്കടുത്തുള്ള മണലി സ്വദേശിനിയായ ദീപികയാണെന്ന് അന്വേഷണത്തിൽ തിരിച്ചറിഞ്ഞിട്ടുണ്ട്.
സംശയംതോന്നിയ പ്രദേശവാസികൾ റോഡരികിൽകിടന്ന സ്യൂട്കേയ്സ് തുറന്നുനോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. മറ്റെവിടെയോവെച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം ഇവിടെകൊണ്ടുവന്ന് തള്ളുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. കൊലയ്ക്ക് പിന്നിൽ ആരെന്ന് വ്യക്തമല്ല.
സംഭവത്തിൽ പ്രത്യേക സംഘം രൂപവത്കരിച്ച് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. കൊല്ലപ്പെട്ട യുവതിയുടെ പശ്ചാത്തലമടക്കം അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News