KeralaNewsRECENT POSTS
മൂലമറ്റം പവര്‍ ഹൗസില്‍ വീണ്ടും പൊട്ടിത്തെറി
ഇടുക്കി: മൂലമറ്റം വൈദ്യുതി നിലയത്തില്‍ വീണ്ടും പൊട്ടിത്തെറി. ആറാം നമ്പര്‍ ജനറേറ്ററിന്റെ അനുബന്ധ ഭാഗത്താണ് പൊട്ടിത്തെറിയുണ്ടായത്. അപകടത്തെ തുടര്‍ന്ന് നിലയത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു. സ്ഥിതി നിയന്ത്രണ വിധേയമാണെന്നും ജീവനക്കാര്‍ സുരക്ഷിതരാണെന്നും അധികൃതര്‍ അറിയിച്ചു.
10 ദിവസം മുന്‍പും മൂലമറ്റത്ത് ജനറേറ്റര്‍ പൊട്ടിത്തെറിച്ചിരുന്നു. നമ്പര്‍ രണ്ട് മെഷീനാണ് കഴിഞ്ഞ ദിവസം പൊട്ടിത്തെറിച്ചത്. ഇത് സജ്ജമാകാന്‍ ഒരു മാസമെങ്കിലുമെടുക്കും. ഒന്നാം നമ്പര്‍ മെഷീന്‍ നവീകരണത്തിലാണ്. സന്ധ്യയോടെ ശേഷിച്ച മൂന്ന് മെഷീനുകള്‍ പ്രവര്‍ത്തനം പുനരാരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 750 മെഗാവാട്ട് ശേഷിയുള്ള ആറ് മെഷീനുകളാണ് ഇടുക്കി പദ്ധതിയുടെ ഭാഗമായ മൂലമറ്റത്തുള്ളത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News