ലിപ് ലോക്കിനിടെ കാമുകന്റെ നാവ് കടിച്ച് മുറിച്ച് 52കാരി! യുവാവിനെ ആശുപത്രിയില്‍ എത്തിച്ചത് പോലീസെത്തി
വാഷിങ്ടണ്‍: ചുംബനത്തിനിടെ സുഹൃത്തിന്റെ നാവ് 52കാരി കടിച്ചു മുറിച്ചു. മിഷിഗണിലെ മകോം കൗണ്ടിയില്‍ കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. യൂലെറ്റ് വെഡ്ജ്വോര്‍ത് എന്ന 52 കാരിയാണ് ചുംബനത്തിനിടെ യുവാവിന്റെ നാവ് കടിച്ചുമുറിച്ചത്. ഇവരുടെ പുരുഷ സുഹൃത്തിന്റെ അപ്പാര്‍ട്ട്മെന്റിലായിരുന്നു സംഭവം. ഇയാളുടെ നാവില്‍ ഒരിഞ്ച് ആഴത്തില്‍ മുറിവേട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ചോരയൊലിച്ച് ഫ്ളാറ്റില്‍ തളര്‍ന്നുകിടന്ന യുവാവിനെ പൊലീസാണ് ആശുപത്രിയില്‍ എത്തിച്ചത്. പരിക്കേറ്റയാള്‍ തന്നെയാണ് പോലീസിനെ ഫോണില്‍ വിളിച്ച് സഹായം അഭ്യര്‍ഥിച്ചത്. വിവരമറിഞ്ഞ് പോലീസെത്തിയപ്പോള്‍ ഇയാള്‍ വായില്‍നിന്ന് ചോരയൊലിച്ച് കിടപ്പുമുറിയില്‍ തളര്‍ന്നുകിടക്കുകയായിരുന്നു. സംഭവത്തില്‍ 52 വയസ്സുകാരിയെ പോലീസ് പിന്നീട് പിടികൂടി. ഒരുവര്‍ഷം വരെ തടവുലഭിക്കാവുന്ന കുറ്റമാണ് ഇവര്‍ക്കെതിരേ ചുമത്തിയിട്ടുള്ളത്.