EntertainmentKeralaNews

തെറ്റ് ചെയ്തിട്ടില്ല; വയ്യാത്ത മകളുടെ തലയില്‍ കൈവെച്ച് പറയുന്നു; ആരോപണങ്ങള്‍ക്ക് മറുപടിയുമായി ബിനു അടിമാലി

കൊച്ചി: നടനും ഹാസ്യതാരവുമായ ബിനു അടിമാലിയ്‌ക്കെതിരെ വലിയ ആരോപണങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്നത്. ബിനുവിന്‍റെ മുന്‍ സുഹൃത്തും ക്യാമറമാനും സോഷ്യല്‍ മീഡിയ മാനേജറുമായ ജിനേഷാണ് ബിനു മര്‍ദ്ദിച്ചുവെന്നത് അടക്കം ആരോപണവുമായി രംഗത്തെത്തിയത്. നടനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ പ്രചരിച്ചതോടെ ഇപ്പോള്‍ തന്‍റെ ഭാഗം വിശദീകരിച്ച് എത്തിയിരിക്കുകയാണ് ബിനു. 

മൂവി വേള്‍‌ഡിന് നല്‍കിയ അഭിമുഖത്തില്‍ അന്തരിച്ച കോമേഡിയന്‍ സുധി കൊല്ലത്തിന്‍റെ വീട്ടില്‍ പോയത് സഹതാപം കിട്ടാന്‍ വേണ്ടിയാണ് എന്നതടക്കം ആരോപണങ്ങള്‍ക്ക് ബിനു മറുപടി പറയുന്നുണ്ട്. പ്രപഞ്ചത്തിലെ എല്ലാ ശക്തികളുടെ മുന്നില്‍ വച്ചും താന്‍ പറയുകയാണ്, അങ്ങനൊരു സംഭവം നടന്നിട്ടേയില്ലെന്നാണ് ബിനു പറയുന്നത്.

ഒരു ചാനലിന്റെ പരിപാടി നടക്കുന്ന സമയത്ത് അവിടെ വച്ച് ഒരാളെ ഇടിച്ച് ചവിട്ടി കൂട്ടി അയാളുടെ ക്യാമറ തല്ലിപ്പൊട്ടിച്ച ആളെ പിന്നെ ആ ചാനല്‍ പരിപാടിക്ക് എടുക്കുമോ എന്നാണ് ബിനു ചോദിക്കുന്നത്.ഒപ്പം തന്നെ എന്നെക്കുറിച്ച് ഇതൊക്കെ കേട്ട് ഞാന്‍ തന്നെ ഞെട്ടിപ്പോയി. ഞാനിത്രയും ഭയങ്കരനാണോ എന്ന് ആലോചിച്ച് എനിക്ക് തന്നെ വിഷമം തോന്നി.

ഇത്തരം ഭയനാകമായ സംഭവം നടന്നെങ്കില്‍ ചാനല്‍ തന്നെ എന്‍റെ പേരില്‍ കേസ് എടുക്കില്ലെ. സംഭവം നടന്നു എന്ന് പറഞ്ഞ ശേഷം ഞാന്‍ തന്നെ ഒന്നു രണ്ട് തവണ അവിടെപ്പോയി പരിപാടി അവതരിപ്പിച്ചു. ഇത്രയും വലിയ സംഭവം വാര്‍ത്തയാകില്ലെ. എന്നെ പിന്നെ അവിടെ കയറ്റുമോ? അവിടെ ഒന്നും നടന്നിട്ടില്ലെന്ന് ബിനു പറയുന്നു. 

പോലീസ് സ്‌റ്റേഷനില്‍ ഞാന്‍ ഹാജറായിരുന്നു. മര്‍ദ്ദനം ഏറ്റെന്നു പറയുന്ന വ്യക്തിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ യാതൊരു കുഴപ്പവും പൊലീസ് തന്നെ കണ്ടില്ല. പൊട്ടിച്ച ക്യാമറയ്ക്കും യാതൊരു കുഴപ്പമില്ലെന്നും കണ്ടു. അയാള്‍‌ ക്യാമറ വാങ്ങി പോയി അന്ന് മുതല്‍ പുള്ളി അതിലൂടെ ജോലി ചെയ്യുന്നുമുണ്ട്. പിന്നെ ക്യാമറ ഞാന്‍ തല്ലിപൊളിച്ചുവെന്ന് പറയുന്നതിലെ കാര്യം എന്താണ്. 

അപകടം കഴിഞ്ഞ് മൂന്നുമാസത്തോളം വിശ്രമിക്കണമെന്നാണ്. ഡോക്ടര്‍ നിര്‍ദ്ദേശിച്ചതിന് അനുസരിച്ചാണ് വാക്കറില്‍ നടന്നിരുന്നത്. എന്റെ കാലിന് ലിഗ്മെന്റ് പ്രശ്‌നം നേരത്തെ തന്നെയുണ്ട്. അത് സ്റ്റാര്‍ മാജിക്കിലും പറഞ്ഞിട്ടുള്ളതാണ്. അതുകൊണ്ടാണ് പല ഗെയിമുകളും കളിക്കാന്‍ പറ്റാത്തത്.മരിച്ചു പോയ സുധിയുടെ വീട്ടില്‍ പോയി ഞാന്‍ പ്രഹസനം കാണിച്ചു എന്ന് പറയുന്നത് ശരിയല്ല. എന്‍റെ വയ്യാത്ത മകളുടെ തലയില്‍ തൊട്ട് സത്യം ചെയ്യാം ഞാന്‍ തെറ്റ് ചെയ്തിട്ടില്ല ബിനു അടിമാലി പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker