30.6 C
Kottayam
Tuesday, May 14, 2024

ഗൂഡല്ലൂരിൽ വീണ്ടും കാട്ടാന ആക്രമണം; യുവാവ് മരിച്ചു

Must read

ഗൂഡല്ലൂർ: ഓവേലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. പെരിയ ചൂണ്ടി സ്വദേശി പ്രശാന്ത്(44) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രിയിലാണ് സംഭവം.

രാത്രി 10.45-ഓടെ തൊട്ടടുത്ത വിനായഗർ ക്ഷേത്രത്തിൽ നിന്ന് വീട്ടിലേക്കുള്ള വഴിയിൽ വച്ചായിരുന്നു പ്രശാന്തിനെ കാട്ടാന ആക്രമിച്ചത്. സമീപമുള്ള വനംപ്രദേശത്തിൽ നിന്നും ഇറങ്ങി വന്ന കാട്ടാന ഇദ്ദേഹത്തെ ആക്രമിക്കുകയായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. ​

​ഗുരുതരമായി പരിക്കേറ്റ പ്രശാന്തിനെ ഗൂഡല്ലൂർ ജില്ലാ ഹെഡ്ക്വാട്ടേഴ്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട്, പരിക്ക് ​ഗുരുതരമായതിനാൽ ഇദ്ദേഹത്തെ ഊട്ടി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെ ആറ് മണിയോടെയായിരുന്നു പ്രശാന്തിന്റെ മരണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week