ബിഗ് ബോസ് സീസണ്‍ മൂന്നിലെ വിജയിയെ പ്രഖ്യാപിച്ച് മോഹൻലാല്‍
കൊച്ചി:കാത്തിരിപ്പുകള്‍ക്ക് വിരാമമായി. ബിഗ് ബോസ് സീസണ്‍ മൂന്നിലെ വിജയിയെ മോഹൻലാല്‍ പ്രഖ്യാപിച്ചു. ഏവരെയും ആകാംക്ഷയിലാക്കി നാടകീയ മുഹൂര്‍ത്തങ്ങളിലൂടെയായിരുന്നു ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. ഭൂരിഭാഗം പേരും പ്രവചിച്ചതുപോലെ ബിഗ് ബോസണ്‍ മൂന്നിന്റെ വിജയകിരീടം മണിക്കുട്ടൻ ചൂടിയപ്പോള്‍ സ്വപ്‍നങ്ങളുമായി എത്തിയ സായ് വിഷ്‍ണു റണ്ണര്‍ അപ്പുമായി.
ഈ സീസണിലെ ഏറ്റവും മികച്ച എന്റര്‍ടെയ്‍നര്‍ക്കുള്ള അവാര്‍ഡും ഗ്രാൻഡ് ഫിനാലെയുടെ തുടക്കത്തിലേ മണിക്കുട്ടൻ നേടിയിരുന്നു. സ്വപ്‍നം കാണാൻ പ്രചോദിപ്പിച്ചതിനുള്ള അവാര്‍ഡ് സായ് വിഷ്‍ണുവും സ്വന്തമാക്കി. വോട്ടിംഗില്‍ തുടക്കം മുതലേയുള്ള മുന്നേറ്റം അവസാനം വരെ നിലനിര്‍ത്തിയാണ് മണിക്കുട്ടൻ ഒന്നാം സ്ഥാനത്തും സായ് വിഷ്‍ണു രണ്ടാമതും എത്തിയത്. മണിക്കുട്ടന്റെയും സായ് വിഷ്‍ണുവിന്റെയും കുടുംബാംഗങ്ങളോട് മോഹൻലാല്‍ ഗ്രാൻഡ് ഫിനാലെ വേദിയില്‍ നിന്ന് സംസാരിക്കുകയും ചെയ്‍തു. ബിഗ് ബോസില്‍ ഇങ്ങനെ വിജയിക്കാനായതില്‍ സന്തോഷമുണ്ടെന്ന് മണിക്കുട്ടനും സായ് വിഷ്‍ണുവും പറഞ്ഞു.
ഗ്രാൻഡ് ഫിനാലെയില്‍ അവസാന റൗണ്ടിൽ മത്സരിച്ചത് ഡിംപിള്‍ ഭാൽ ,സായ് വിഷ്‍ണു , മണിക്കുട്ടൻ , റിതുമന്ത്ര , നോബി , കിടിലം ഫിറോസ് , അനൂപ് കൃഷ്‍ണൻ , റംസാൻ എന്നീ എട്ട് മത്സരാര്‍ഥികളാണ്.വിജയിയെ നിർണയിച്ചത് പ്രേക്ഷകർ നൽകിയ വോട്ടിന്റെ അടിസ്ഥാനത്തിൽ ആണ്. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ബിഗ് ബോസ് നിര്‍ത്തിവെച്ചെങ്കിലും വോട്ടിംഗിലൂടെ അന്തിമവിജയിയെ നിശ്ചയിക്കാൻ തീരുമാനിക്കുകയായിരുന്നു.
ബിഗ് ബോസ് മലയാളം സീസണ്‍ 3ല്‍ നാലാം സ്ഥാനത്തെത്തിയ മത്സരാര്‍ഥിക്ക് ലഭിച്ചത് ഒരു കോടിയിലേറെ വോട്ടുകള്‍. അവസാന എട്ടില്‍ നിന്ന് നോബി, റിതു മന്ത്ര, കിടിലം ഫിറോസ് എന്നിവര്‍ പുറത്തായതിനു ശേഷമാണ് ഈ സീസണിലെ ‘ഫൈനല്‍ ഫൈവ്’ രൂപപ്പെട്ടത്. മണിക്കുട്ടന്‍, അനൂപ്, സായ് വിഷ്‍ണു, ഡിംപല്‍, റംസാന്‍ എന്നിവരില്‍ നിന്ന് ഏറ്റവും കുറവ് വോട്ടുകള്‍ ലഭിച്ചയാളെ അവതാരകനായ മോഹന്‍ലാല്‍ പ്രഖ്യാപിച്ചു. അനൂപ് കൃഷ്‍ണനാണ് ഈ സീസണിലെ അഞ്ചാം സ്ഥാനക്കാരന്‍.
അഞ്ചാം സ്ഥാനമാണെങ്കിലും അനൂപിന് ലഭിച്ച വോട്ടുകളുടെ എണ്ണം ഞെട്ടിക്കുന്നതാണ്. ഒരു കോടിയിലേറെ വോട്ടുകളാണ് സീരിയലുകളിലൂടെ മലയാളികളുടെ മനസ്സില്‍ ഇടംപിടിച്ച മത്സരാര്‍ഥിക്കു ലഭിച്ചത്.
അവസാന റൗണ്ടില്‍ ഇടംപിടിച്ച എട്ട് മത്സരാര്‍ഥികളുടെ സ്ഥാനങ്ങള്‍ പ്രഖ്യാപിക്കുന്നതിനൊപ്പം മറ്റു ചില സമ്മാനങ്ങളും ബിഗ് ബോസ് 3 ഗ്രാന്‍ഡ് ഫിനാലെ വേദിയില്‍ അവതാരകനായ മോഹന്‍ലാല്‍ പ്രഖ്യാപിച്ചു. അതിലൊന്നായിരുന്നു ഈ സീസണില്‍ ഏറ്റവുമധികം ഊര്‍ജ്ജസ്വലത സൃഷ്‍ടിച്ച മത്സരാര്‍ഥിക്കുള്ള ‘എനര്‍ജൈസര്‍ ഓഫ് ദി സീസണ്‍’ പുരസ്‍കാരം. ഡിംപല്‍ ഭാലിനാണ് ഈ പുരസ്‍കാരം. അതേപോലെ ‘ഗെയ്‍മര്‍ ഓഫ് ദി സീസണ്‍’ പുരസ്‍കാരം അനൂപ് കൃഷ്‍ണനും ‘എന്‍റര്‍ടെയ്‍നര്‍ ഓഫ് ദി സീസണ്‍’ മണിക്കുട്ടനും ‘പീസ്മേക്കര്‍ ഓഫ് ദി സീസണ്‍’ നോബിക്കും ലഭിച്ചു.
അവസാന റൗണ്ടില്‍ എത്തിയ എട്ട് പേര്‍ക്കൊപ്പം സീസണ്‍ 3ലെ ഒരാളൊഴികെ മുഴുവന്‍ മത്സരാര്‍ഥികളും ഫിനാലെ വേദിയില്‍ മോഹന്‍ലാലിനൊപ്പം എത്തിയിട്ടുണ്ട്. ഭാഗ്യലക്ഷ്‍മി മാത്രമാണ് വ്യക്തിപരമായ കാരണത്താല്‍ വിട്ടുനില്‍ക്കുന്നത്.
അതാണ് ഇപോള്‍ ഗ്രാൻഡ് ഫിനാലെയില്‍ എത്തിയത്. പ്രമുഖ ചലച്ചിത്രതാരങ്ങളായ സുരാജ് വെഞ്ഞാറമൂട് ,അനുസിതാര , ദുർഗകൃഷ്‍ണൻ , സാനിയ അയ്യപ്പൻ , ടിനിടോം , പ്രജോദ് കലാഭവൻ , ധർമജൻ, ആര്യ , വീണനായർ എന്നിവരുടെ വിവിധ കലാപരിപാടികളും ബിഗ് ബോസ് ഗ്രാൻഡ് ഫിനാലെയിലുണ്ടായി