ഭീക്ഷാടകയുടെ ബാങ്ക് ബാലന്‍സ് കണ്ട് ഞെട്ടി നാട്ടുകാര്‍; എഴുപതുകാരിയ്ക്ക് ക്രെഡിറ്റ് കാര്‍ഡും
പുതുച്ചേരി: ക്ഷേത്രനടയില്‍ എട്ടു വര്‍ഷമായി അഭയാര്‍ത്ഥിയെ പോലെ കഴിഞ്ഞിരുന്ന വൃദ്ധയുടെ ബാങ്ക് ബാലന്‍സ് കണ്ട് ഞെട്ടി നാട്ടുകാര്‍. പുതുച്ചേരിയില്‍ ഭിക്ഷയെടുത്ത് നിത്യജീവിച്ചിരുന്ന പാര്‍വ്വതമെന്ന വയോധികയുടെ ബാങ്ക് അക്കൗണ്ടില്‍ രണ്ടു ലക്ഷം രൂപയുടെ നിക്ഷേപമാണുള്ളത്. ബാങ്ക് അക്കൗണ്ടിലെ 2 ലക്ഷം രൂപയ്ക്ക് പുറമെ വൃദ്ധയായ ഈ ഭിക്ഷാടകയുടെ കൈയ്യില്‍ 12,000 രൂപയുമും സ്വന്തമായി ക്രെഡിറ്റ് കാര്‍ഡും ആധാര്‍ കാര്‍ഡുമുണ്ട്. അവശനിലയില്‍ ക്ഷേത്രത്തിനു പുറത്ത് ഭക്തരില്‍ നിന്നും ഭിക്ഷ യാചിക്കുന്ന നിലയിലാണ് ഇവരെ തങ്ങള്‍ കണ്ടെത്തിയതെന്ന് പോലീസ് പറയുന്നു.
അവശയായതിനെ തുടര്‍ന്ന് തമിഴ്നാട്ടിലെ കല്ലികുറിച്ചി സ്വദേശിയായ പാര്‍വ്വതത്തെ ബന്ധുക്കള്‍ക്ക് കൈമാറിയതായും സഹോദരന്റെ സംരക്ഷണത്തിലാണ് അവര്‍ ഇപ്പോഴുള്ളതെന്നും എസ്പി മാരന്‍ വ്യക്തമാക്കി.
പാര്‍വ്വതത്തിന്റെ ഭര്‍ത്താവ് 40 വര്‍ഷം മുമ്പ് മരിച്ചു പോയതാണ്. അന്നുമുതല്‍ പുതുച്ചേരിയിലെ തെരുവോരങ്ങളില്‍ അലഞ്ഞ് ഭിക്ഷയെടുത്താണ് ഇവരുടെ ജീവിതം. എട്ടു വര്‍ഷത്തോളമായി ക്ഷേത്രനടയിലാണ് പാര്‍വ്വതം അന്തിയുറങ്ങുന്നതെന്നും ആളുകള്‍ നല്‍കുന്ന ഭക്ഷണം കഴിച്ചാണ് ഇവര്‍ ജീവന്‍ നിലനിര്‍ത്തുന്നതെന്നും ക്ഷേത്രത്തിനു സമീപമുള്ള വ്യാപാരി പറയുന്നു.