കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരെ പീഡിന പരാതിയുമായി വനിതാ പ്രസിഡന്റ്

കോഴിക്കോട്: കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരെ പീഡന പരാതിയുമായി വനിതാ പ്രസിഡന്റ്. വൈസ് പ്രസിഡന്റ് ശിവദാസന്‍ നായര്‍ക്കെതിരെയാണ് പ്രസിഡന്റ് വിജി മുപ്രമ്മല്‍ പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. പല തവണ അപമര്യാദമായി പെരുമാറിയതായും അശ്ലീല ചുവയോടെ സംസാരിച്ചതായും ചൂണ്ടിക്കാട്ടിയാണ് പരാതി. ശിവദാസന്‍ നായര്‍ പല തവണ മോശമായി പെരുമാറിയെന്നും ജാതി പേര് വിളിച്ച് അധിക്ഷേപിച്ചെന്നും വിജി മുപ്രമ്മല്‍ പറഞ്ഞു. പരാതിയിന്മേല്‍ പീഡന ശ്രമത്തിനും എസ്സി- എസ്ടി വകുപ്പ് അനുസരിച്ചും പോലീസ് കേസെടുത്തു.

അതേസമയം എല്‍ഡിഎഫിനൊപ്പം ചേര്‍ന്ന് വിജിക്കെതിരെ അവിശ്വാസപ്രമേയത്തില്‍ ഒപ്പിട്ട വിരോധം തീര്‍ക്കാനാണ് അവര്‍ പോലീസില്‍ പരാതി നല്‍കിയതെന്നാണ് ശിവദാസന്‍ നായരുടെ വാദം. 19 അംഗങ്ങളുള്ള ബ്ലോക്കില്‍ ഭരണത്തിലുള്ള യുഡിഎഫിന് പത്ത് പേരും എല്‍ഡിഎഫിന് ഒമ്പത് പേരുമാണുള്ളത്. എംപിയായി തെരഞ്ഞെടുക്കപ്പെട്ട രമ്യ ഹരിദാസ് ബ്ലോക്ക് പ്രസിഡന്റ് സ്ഥാനം രാജിവെച്ചതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസിലെ വിജി മുപ്രമ്മല്‍ സ്ഥാനമേറ്റെടുത്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News