ലെഹങ്കി അണിഞ്ഞ് അടിപൊളി ലുക്കില്‍ ഭാവന; ചിത്രങ്ങള്‍ വൈറല്‍
മലയാളികളുടെ പ്രിയ നടിയാണ് ഭാവന. വിവാഹ ശേഷം മലയാള സിനിമയില്‍ അത്ര സജ്ജീവമല്ലെങ്കിലും കനഡയിലും തെലുങ്കിലും താരം നിറസാന്നിദ്ധ്യമാണ്. സമൂഹ മാധ്യമങ്ങളില്‍ അത്ര ആക്ടീവ് അല്ലെങ്കിലും താരത്തിന്റെ ചിത്രങ്ങള്‍ ഇടയ്ക്ക് വൈറലാകാറുണ്ട്. അത്തരത്തില്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ് ഒരു ചിത്രം.
കൊച്ചിയിലെ പ്രമുഖ വസ്ത്ര വിപണിയായ ലേബല്‍ എം ഡിസൈനേഴ്സിന്റെ ബ്രൈഡല്‍ ലുക്കിലാണ് ഭാവന എത്തുന്നത്. ‘2020ലെ ബ്രൈഡല്‍ ലുക്ക്’ എന്ന പേരിലാണ് ലേബല്‍ എം പുതിയ കളക്ഷന്‍സ് അവതരിപ്പിക്കുന്നത്. ലെഹങ്കയിലും സാരിയിലും അതിസുന്ദരിയായാണ് ഭാവന എത്തുന്നത്.
കന്നഡ നിര്‍മ്മാതാവ് നവീനിനെയാണ് ഭാവന വിവാഹം കഴിച്ചത്. 2018ജനുവരിയിലായിരുന്നു ഇവരുടെ വിവാഹം. വിവാഹ ശേഷം തമിഴ് ചിത്രം 96ന്റെ കന്നഡ റീമേക്ക് 99ലൂടെ ഗണേഷിന്റെ നായികയായിട്ടായിരുന്നു ഭാവനയുടെ തിരിച്ചുവരവ്. മെയ് ഒന്നിന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.
https://www.instagram.com/p/B4keBwigPcd/?utm_source=ig_web_copy_link