EntertainmentKeralaNews

സുരേഷ് ഗോപിയെ രാഷ്‌ട്രീയത്തിലേക്ക് വരുത്തിച്ചത് ഒരു വാശിയാണ്, വെളിപ്പെടുത്തലുമായി വിജയരാഘവൻ

കൊച്ചി:സിനിമയിൽ സുരേഷ് ഗോപിയാണ് തന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളെന്ന് നടൻ വിജയരാഘവൻ. ഒരു നല്ല മനുഷ്യനാണ് സുരേഷ്. സഹായങ്ങൾ ഒന്നും ആരെയും കാണിക്കാൻ ചെയ്യുന്നതല്ല സുരേഷ് ഗോപിയെന്നും, രാഷ്ട്രീയത്തിൽ വന്നതുകൊണ്ട് ഒരുപാട് സിനിമ സുരേഷിന് നഷ്‌ടപ്പെട്ടിട്ടുണ്ടെന്നും വിജയരാഘവൻ വ്യക്തമാക്കുന്നു.

”സുരേഷ് ഗോപി എന്റെ അടുത്ത സുഹൃത്താണ്. അടുത്തിടെ അദ്ദേഹം ഒരു ഇന്റർവ്യൂവിൽ പറഞ്ഞിരുന്നു സുരേഷിന്റെ ഏറ്റവും അടുത്ത സുഹൃത്ത് ഞാനാണെന്ന്. പണ്ടുമുതലേ സുരേഷ് എന്റെ അടുത്ത സുഹൃത്താണ്. അയാൾ ഒരു നല്ല മനുഷ്യനാണ്. കൊച്ചുപിള്ളേരുടെ സ്വഭാവമാണ്. എന്തുമാത്രം സഹായമാണ് ചെയ്യുന്നത്. ഒന്നും ആരെയും കാണിക്കാൻ ചെയ്യുന്നതല്ല. എത്രയോ നാളുകളായി ചെയ‌്തുവരുന്നു. മകൾ മരിച്ചതാണ് സുരേഷിന് വല്ലാതെ ഷോക്കായത്.

എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന വാശി സുരേഷിനുണ്ട്. ആ വാശിയെ തുടർന്നാണ് പുള്ളി രാഷ്‌ട്രീയത്തിലേക്ക് വന്നത്.

പണ്ടേ സുരേഷ് പറയുമായിരുന്നു ഇങ്ങനെയൊന്നുമല്ല ചെയ്യേണ്ടത്, ഞാനാണെങ്കിൽ കാണിച്ചുകൊടുക്കുമായിരുന്നു എന്നൊക്കെ. ഒരു രാഷ്ട്രീയമില്ലാതിരുന്ന കാലത്തും എന്തൊക്കെയോ ചെയ്യണമെന്ന ആഗ്രഹം സുരേഷിനുണ്ടായിരുന്നു. രാഷ്ട്രീയത്തിൽ വന്നതുകൊണ്ട് ഒരുപാട് സിനിമ സുരേഷിന് നഷ്‌ടപ്പെട്ടിട്ടുണ്ട്. മമ്മൂട്ടി, മോഹൻലാൽ കഴിഞ്ഞാൽ ആ ഗണത്തിൽ വരുന്നയാളല്ലേ സുരേഷ്. എത്ര പുതിയ ആൾക്കാർ വന്നാലും സുരേഷിന് സ്പേയിസുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button