24.6 C
Kottayam
Friday, June 5, 2026

ക്രൊയേഷ്യയെ വീഴ്ത്തി സ്പെയിൻ, മോഡ്രിച്ചിനും സംഘത്തിനും തോല്‍വിത്തുടക്കം

Must read

മ്യൂണിക്: യൂറോ കപ്പ് ഫുട്ബോളിലെ വമ്പന്‍മാരുടെ പോരാട്ടത്തില്‍ ക്രൊയേഷ്യയെ എതിരില്ലാത്ത മൂന്ന് ഗോളിന് വീഴ്ത്തി മുന്‍ ചാമ്പ്യന്‍മാരായ സ്പെയിന്‍. ആദ്യ പകുതിയില്‍ ക്യാപ്റ്റന്‍ ആല്‍വാരോ മൊറട്ട, ഫാബിയാന്‍ റൂയിസ്, ഡാനി കാര്‍വജാള്‍ എന്നിവര്‍ നേടിയ ഗോളുകള്‍ക്കാണ് സ്പെയിന്‍ ക്രൊയേഷ്യയുടെ കഥ കഴിച്ചത്. പാസിംഗിലും പന്തടക്കത്തിലും വേഗത്തിലും സ്പെയിനിന് മുമ്പില്‍ പിടിച്ചു നില്‍ക്കാന്‍ പാടുപെട്ട ലൂക്ക മോഡ്രിച്ചിന്‍റെ ക്രൊയേഷ്യക്ക് ഫിനിഷിംഗിലെ പോരായ്മ മൂലം പെനല്‍റ്റി കിക്കില്‍ നിന്ന് ആശ്വാസഗോള്‍ പോലും കണ്ടെത്താനായില്ല.

ഒപ്പത്തിനൊപ്പമുള്ള പോരാട്ടമായിരുന്നു ആദ്യ അര മണിക്കൂറില്‍ ഗ്രൗണ്ടില്‍ കണ്ടത്. ക്രൊയേഷ്യക്ക് മധ്യനിരയില്‍ സ്ഥലം അനുവദിക്കാതെ ഇടപെട്ട സ്പാനിഷ് മധ്യനിര മോഡ്രിച്ചിനെ കളം നിറഞ്ഞ് കളിക്കാന്‍ അനുവദിക്കാതെ പൂട്ടിയിട്ടു. ആദ്യ അരമണിക്കൂര്‍ മധ്യനിരയില്‍ കേന്ദ്രീകരിച്ച കളിയില്‍ അപ്രതീക്ഷിതമായാണ് സ്പെയിന്‍ ലീഡെടുത്തത്.

29-ാം മിനിറ്റില്‍ ക്രൊയേഷന്‍ പ്രതിരോധത്തെ കീറിമുറിച്ച് ഫാബിയാന്‍ റൂയിസ് നല്‍കിയ ത്രൂപാസ് പിടിച്ചെടുത്ത് മൊറാട്ട തൊടുത്ത നിലംപറ്റെയുള്ള ഷോട്ട് ക്രോയേഷ്യയുടെ ഗോള്‍ വലയനക്കി. തൊട്ട് പിന്നാലെ പ്രത്യാക്രമണത്തില്‍ ക്രൊയേഷ്യ നടത്തിയ മുന്നേറ്റം പക്ഷെ സ്പെയിന്‍ ഗോള്‍ കീപ്പര്‍ ഉനായ് സിമോണിന്‍റെ കൈക്കരുത്തില്‍ ഒതുങ്ങി.

ഒരു ഗോള്‍ ലീഡിന്‍റെ ആവേശത്തില്‍ ആക്രമിച്ചു കളിച്ച സ്പെയിന്‍ മൂന്ന് മിനിറ്റിനകം ലീഡുയര്‍ത്തി. ലമാലും പെഡ്രിയും ചേന്‍ന്ന് നടത്തിയ മുന്നേറ്റത്തിനൊടുവില്‍ ലഭിച്ച പന്ത് ഫാബിയാന്‍ റൂയിസ് ആണ് ക്രോയേഷ്യന്‍ പോസ്റ്റില്‍ നിക്ഷേപിച്ചത്. മൂന്ന് മിനിറ്റനകം വീണ രണ്ട് ഗോളുകള്‍ ക്രോയേഷ്യയെ ഞെട്ടിച്ചു. പിന്നാലെ ബോറോസോവിച്ച് നടത്തിയ മുന്നേറ്റം സിമോണിന്‍റെ രക്ഷപ്പെടുത്തലില്‍ ഗോളാകാതെ പോയത് ക്രോയേഷ്യക്ക് തിരിച്ചടിയായി.

- Advertisement -

രണ്ട് ഗോള്‍ ലീഡിലും നിര്‍ത്തിയില്ല സ്പെയിന്‍. ആദ്യ പകുതി തീരാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിയിരിക്കെ ലഭിച്ച കോര്‍ണര്‍ കിക്ക് ഷോര്‍ട്ട് കോര്‍ണറായി എടുത്തശേഷം പന്ത് ലഭിച്ച ലമാല്‍ അളന്നു മുറിച്ച് നല്‍കിയ ക്രോസില്‍ അപ്രതീക്ഷിതമായി ചാടി വീണ ഡാനി കാര്‍വജാളിന്‍റെ മാസ്മരിക ഫിനിഷംഗില്‍ ക്രോയേഷ്യ തളര്‍ന്നു

- Advertisement -

രണ്ടാം പകുതിയില്‍ ഗോളിലേക്ക് നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ക്രോയേഷ്യക്ക് ഗോള്‍ മാത്രം കണ്ടെത്താനായില്ല. ഇതിനിടെ 53-ാം മിനിറ്റില്‍ സ്പെയിന്‍ നാലാം ഗോളിന് അടുത്തെത്തിയെങ്കിലും ലിവാകോവിച്ച് രക്ഷകനായി.65ാം മിനിറ്റില്‍ ലൂക്ക മോഡ്രിച്ചിനെ പിന്‍വലിച്ച് മരിയോ പസാലിച്ചിനെ ക്രോയേഷ്യ ഗ്രൗണ്ടിലിറക്കി. ആശ്വാസ ഗോളിനായുള്ള ക്രോയേഷ്യയുടെ സമ്മര്‍ദ്ദത്തിനൊടുവില്‍ 78-ാം മിനിറ്റില്‍ ബ്രൂണോ പെറ്റ്കോവിച്ചിനെ ബോക്സില്‍ റോഡ്രി ഫൗള്‍ ചെയ്തിന് ക്രൊയേഷ്യക്ക് അനുകൂലമായി റഫറി പെനല്‍റ്റി വിധിച്ചു.

കിക്കെടുത്ത പെറ്റ്കോവിച്ചിന് പക്ഷെ ഉനായ് സിമോണിന്‍റെ കൈക്കരുത്തിന് മുന്നില്‍ പിഴച്ചു. 81-ാം മിനിറ്റില്‍ ക്രൊയേഷ്യ സ്പെയിന്‍ വലയില്‍ പന്തെത്തിച്ചെങ്കിലും വാര്‍ റിവ്യൂവില്‍ ഗോള്‍ നഷ്ടമായി.ജയത്തോടെ നിലവിലെ ചാമ്പ്യന്‍മാരായ ഇറ്റലിയും അല്‍ബേനിയയും ഉള്‍പ്പെടുന്ന ഗ്രൂപ്പില്‍ സ്പെയിന്‍ ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week