നാട്ടിലേക്ക് മടങ്ങുന്നതിനിടെ സേലത്ത് മലയാളികള്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടു; ബസിലുണ്ടായിരുന്നത് കോട്ടയം, ഇടുക്കി സദേശികള്‍
ചെന്നൈ: സേലത്ത് മലയാളികള്‍ സഞ്ചരിച്ച ബസ് ലോറിയുമായി കൂട്ടിയിടിച്ച് നഴ്‌സിംഗ് വിദ്യാര്‍ഥിനികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്ക്. സേലം കരൂരിലായിരുന്നു അപകടം. പരിക്കേറ്റവരെ ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നഴ്‌സിംഗ് വിദ്യാര്‍ഥികളും ഐടി ജീവനക്കാരും ഉള്‍പ്പെടെയുള്ള സംഘം നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. ബസില്‍ കോട്ടയം, ഇടുക്കി സ്വദേശികളായ 24 പേരാണ് ഉണ്ടായിരുന്നത്. അപകടത്തില്‍ ഡ്രൈവര്‍ക്ക് ഗുരുതര പരിക്കേറ്റു. രണ്ട് നഴ്‌സിംഗ് വിദ്യാര്‍ഥിനികള്‍ക്ക് തലയ്ക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്.
കരൂര്‍ ഹൈവേയില്‍ ലോറി ഇടറോഡിലേക്ക് പെട്ടെന്ന് തിരിഞ്ഞപ്പോള്‍ പിന്നാലെ എത്തിയ ബസ് നിയന്ത്രണംവിട്ട് ഇടിക്കുകയായിരുന്നു. ലോക്ക്ഡൗണിനെ തുടര്‍ന്ന് കുടുങ്ങിയ വദ്യാര്‍ഥികളും ഐടി ജീവനക്കാരുമാണ് ബസില്‍ ഉണ്ടായിരുന്നത്. ഇവര്‍ക്ക് പാസ് ലഭിച്ചതിനെ തുടര്‍ന്നാണ് കേരളത്തിലേക്ക് തിരിച്ചത്.