5 എയര്‍ ഇന്ത്യ പൈലറ്റുമാര്‍ക്ക് കോവിഡ് 19, വന്ദേ ഭാരത് ദൗത്യവും ആശങ്കയിൽ
മുംബൈ:എയർ ഇന്ത്യയിലെ 5 പൈലറ്റുമാർ കോവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ചു. വിമാന ഡ്യൂട്ടിക്ക് വീണ്ടും നിയോഗിക്കുന്നതിന് 72 മണിക്കൂര്‍ മുമ്പ് നടത്തുന്ന പ്രീ-ഫ്ലൈറ്റ് കോവിഡ് പരിശോധനയിലാണ് പൈലറ്റുമാര്‍ക്ക് കോവിഡ് 19 ബാധ സ്ഥിരീകരിച്ചത്.
മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പൈലറ്റുമാര്‍ക്ക് ആര്‍ക്കും തന്നെ രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു.ഇവര്‍ ചൈനയിലേക്ക് കാര്‍ഗോ സര്‍വീസുകള്‍ നടത്തിയിരുന്നതായി എയര്‍ ഇന്ത്യ വൃത്തങ്ങള്‍ സൂചിപ്പിച്ചതായി എ.എന്‍.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
കൊവിഡ് സ്ഥിരീകരിച്ചത് വന്ദേ ഭാരത് മിഷന്റെ
ഭാഗമായി പ്രവർത്തിക്കുന്ന പൈലറ്റുമാരെ
ആശങ്കയിലാക്കിയിട്ടുണ്ടെന്ന് എയർ
ഇന്ത്യയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ
അറിയിച്ചു. കോവിഡ് രോഗം ഏറ്റവും കൂടുതൽ ബാധിച്ച ന്യൂയോർക്ക്ന ഗരത്തിലേക്കുൾപ്പെടെ എയർ ഇന്ത്യ പ്രവാസികളെ കൊണ്ടുവരാൻ
പോകുന്നുണ്ട്. സർക്കാർ നിർദേശ പ്രകാരം ഇന്ത്യക്കാരെ തിരികെയെത്തിക്കാനായി പോകുന്ന
വിമാനങ്ങളിലെ ജീവനക്കാർ പുറപ്പെടുന്നതിന് മുൻപും തിരിച്ചെത്തിയ ശേഷവും സ്രവ പരിശോധന നടത്താറുണ്ട്.