സര്‍ക്കാരിന് എന്തിനാണ് ആരാധനാലയങ്ങളുടെ പണം? ചോദ്യവുമായി ഗോകുല്‍ സുരേഷ്

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഗുരുവായൂര്‍ ദേവസ്വത്തില്‍ നിന്ന് അഞ്ചുകോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയതിനെ വിമര്‍ശിച്ച് നടന്‍ ഗോകുല്‍ സുരേഷ്. സര്‍ക്കാരിന് ആരാധനാലയങ്ങളുടെ പണമെന്തിനാണെന്ന് ഗോകുല്‍ സുരേഷ് സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ ചോദിക്കുന്നത്.

അമ്പലമോ പള്ളിയോ മോസ്‌കോ ആയാലും ഇത് തെറ്റായ കാര്യമാണ്. പള്ളിയുടേയോ മോസ്‌കിന്റെയോ പണം സര്‍ക്കാര്‍ എടുത്തിട്ടുണ്ടോയെന്നും ഗോകുല്‍ ചോദിക്കുന്നു. ഇന്‍സ്റ്റഗ്രാമിലാണ് ഗോകുല്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്.

വിഷയത്തില്‍ വിമര്‍ശിച്ചും അനുകൂലിച്ചും നിരവധി പേര്‍ രംഗത്തെത്തി. അച്ഛന്റെ മകന്‍ തന്നെയാണെന്നായിരുന്നു ചിലരുടെ പ്രതികരണം. സുരേഷ് ഗോപി ഇതുപോലെ വര്‍ഗീയത വിളിച്ചോതുന്ന ഒരു പോസ്റ്റ് പോലും സോഷ്യല്‍ മീഡിയയില്‍ അദ്ദേഹം പങ്കുവെച്ചിട്ടില്ലെന്നും അങ്ങനെ ഉള്ള ഒരു വ്യക്തിയുടെ മകനില്‍ നിന്ന് ഇങ്ങെനെ ഒരു പ്രതികരണം ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നും ചിലര്‍ പ്രതികരിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News