EntertainmentNews

‘എന്നാണ് നിങ്ങള്‍ അവസാനമായി അമ്മയെ കെട്ടിപ്പിടിച്ചത്’ മാതൃദിനത്തില്‍ ഹ്രസ്വചിത്രവുമായി നടി കനിഹ; പുറത്ത് വിട്ടത് മമ്മൂട്ടി

ലോകമാതൃദിനത്തില്‍ അമ്മമാര്‍ക്ക് വേണ്ടി ഹ്രസ്വചിത്രവുമായി നടി കനിഹ. താരം തന്നെയാണ് ഈ ഹ്രസ്വ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നടന്‍ മമ്മൂട്ടിയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ഈ ഹ്രസ്വ ചിത്രം പുറത്തുവിട്ടത്.

കുഞ്ഞുങ്ങളെ വളര്‍ത്തുന്നതിനിടയില്‍ അമ്മമാര്‍ സ്വയം ശ്രദ്ധിക്കാന്‍ മറന്നു പോകുന്നുവെന്നും നരച്ച മുടിയും ചുളിവും കണ്ണിനു ചുറ്റുമുള്ള കറുത്ത നിറവും ഗര്‍ഭകാലത്ത് വയറ്റിലുണ്ടാകുന്ന പാടുകളും അതിനൊന്നും വിലയില്ലേ എന്നുമാണ് കനിഹ ഈ ഹ്രസ്വ ചിത്രത്തിലൂടെ ചോദിക്കുന്നത്.

അതേസമയം നമ്മുടെ അമ്മമാര്‍ക്ക് വേണ്ടത് സ്നേഹവും പരിഗണനയും മാത്രമാണെന്നും സമയം ആര്‍ക്കുവേണ്ടിയും കാത്തിരിക്കില്ല എന്ന് ഓര്‍ക്കണമെന്നും എന്നാണ് നിങ്ങള്‍ അവസാനമായി അമ്മയെ കെട്ടിപ്പിടിച്ചത് എന്ന് ചോദിച്ച് കൊണ്ടാണ് താരം ഈ ഹ്രസ്വചിത്രം അവസാനിപ്പിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker