24.1 C
Kottayam
Friday, June 5, 2026

യുകെയിൽ മലയാളി പെൺകുട്ടിയെ കാണാതായി

Must read

ലണ്ടന്‍: യുകെയില്‍ ഈസ്റ്റ് ലണ്ടന് സമീപത്ത് നിന്ന് 15 വയസ്സുള്ള സ്‌കൂള്‍ വിദ്യാര്‍ഥിനിയായ മലയാളി പെണ്‍കുട്ടിയെ കാണാതായി എന്ന് പരാതി. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് കാണ്മാനില്ലെന്ന പരാതി എസക്‌സ് പൊലീസ് സ്റ്റേഷനില്‍ ലഭിച്ചത്. ഇതേ തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. കുട്ടിയെ കണ്ടെത്താന്‍ ഫോട്ടോ പതിച്ച അറിയിപ്പുകള്‍ പൊലീസ് വ്യാപകമായി നല്‍കിയിട്ടുണ്ട്.

എക്‌സസിന് സമീപം ബെൻഫ്ളീറ്റിൽ താമസിച്ചു വരുന്ന മലയാളി കുടുംബത്തിലെ രണ്ട് മക്കളിൽ ഒരാളായ അനിത കോശി പത്താം ക്ലാസ് വിദ്യാർഥിനിയാണ്. ഇവർ കൊല്ലം ജില്ലയിൽ നിന്നാണ് വർഷങ്ങൾക്ക് മുൻപ് യുകെയിൽ എത്തിയത്. ഇതു വരെയും അനിതയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലന്നും ലണ്ടൻ ഭാഗത്തേക്ക്‌ ട്രെയിനിൽ യാത്ര തിരിച്ചതായി ആണ് ഏറ്റവും ഒടുവിൽ കിട്ടിയ വിവരമെന്നും കുടുംബാംഗങ്ങൾ പറഞ്ഞു. കുട്ടിയെ കണ്ടെത്തുന്നതിനായി അന്വേഷണം തുടരുകയാണെന്ന് എസക്സ് പൊലീസ് അറിയിച്ചു.

അനിതക്ക്‌  5 അടി 4 ഇഞ്ച് ഉയരവും നീണ്ട കറുത്ത മുടിയും കണ്ണടയും ഉള്ളതായി എസക്സ് പൊലീസ് അറിയിപ്പിൽ പറയുന്നു. കാണാതാകുമ്പോൾ ഒരു വെള്ള ടോപ്പും കറുത്ത ട്രൗസറും കറുപ്പും വെളുപ്പും കളറിലുള്ള ട്രെയിനേഴ്സും ധരിച്ചിരുന്നു. കയ്യിൽ ഹാൻഡ്‌ബാഗും ഓറഞ്ച് ഹാൻഡിലുകളുള്ള ചാരനിറത്തിലുള്ള ലെതർ ഡഫൽ ബാഗും ഉണ്ടായിരുന്നു.

വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ട്രെയിനിൽ അനിത ലണ്ടനിലേക്ക് യാത്ര ചെയ്തിരിക്കാമെന്നും ആ സമയത്ത് യാത്ര ചെയ്തിട്ടുള്ളവരോട് അനിതയെ കണ്ടാൽ അറിയിക്കണമെന്നും എസക്സ് പൊലീസ് അറിയിപ്പിൽ പറയുന്നുണ്ട്. അനിതയെ കണ്ടെത്താൻ കഴിയുന്നവർ 999 എന്ന നമ്പറിൽ വിളിച്ച് എസക്സ് പൊലീസ് സ്റ്റേഷനിലെ ജൂൺ 14 ലെ സംഭവം 852 എന്ന റഫറൻസിൽ സംസാരിക്കണമെന്നും അറിയിപ്പിൽ പറയുന്നുണ്ട്. ഇതോടൊപ്പം +447913634209, +447886396579 എന്ന നമ്പറുകളിലും വിളിക്കാവുന്നതാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇടതുപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി ഡൊണാൾഡ് ട്രംപ്; ‘ആദ്യം ജനപ്രീതി, പിന്നീട് ഉറപ്പായ വിനാശം’

വാഷിങ്ടൻ: ആഗോളതലത്തിലും അമേരിക്കയ്ക്കുള്ളിലും ശക്തിപ്രാപിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ ഭരണകൂടങ്ങൾക്കെതിരെ കടുത്ത ഭാഷയിലുള്ള രാഷ്ട്രീയ വിമർശനങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. ഇടതുപക്ഷ ചിന്താഗതികളും കമ്യൂണിസ്റ്റ് ആശയങ്ങളും പിന്തുടരുന്ന ഭരണകൂടങ്ങളുള്ള ഇടങ്ങളെല്ലാം...

‘സതീശൻ മുൻപ് പറഞ്ഞ പലതും കള്ളം’; ധവളപത്രം മുൻനിർത്തി മുൻ ധനമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധനസ്ഥിതി സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പുറത്തിറക്കിയ ധവളപത്രത്തിനെതിരെ കടുത്ത വിമർശനങ്ങളുമായി മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ രംഗത്തെത്തി. ഈ വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇപ്പോൾ...

അണ്ണാമലൈ ബിജെപി വിടും; നാളെ പ്രഖ്യാപനം, അമിത് ഷായുമായുള്ള ചർച്ചയും ഫലം കണ്ടില്ല

ചെന്നൈ: തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈയുടെ ഭാവിപരിപാടികളെക്കുറിച്ചുള്ള അഭ്യൂഹങ്ങളാണ് ഇപ്പോൾ തമിഴ്‌നാട്ടിലും ഡൽഹിയിലും. നാളെ(ജൂൺ അഞ്ചിന്) ചെന്നൈയിൽവെച്ച് അദ്ദേഹം നിർണായകമായ രാഷ്ട്രീയ പ്രഖ്യാപനം നടത്തുമെന്നും ബിജെപിയിൽ നിന്നുള്ള അദ്ദേഹത്തിന്റെ വിടവാങ്ങൽ...

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

Popular this week