KeralaNews

അധികാരം ഒഴിഞ്ഞ സിദ്ധിഖിന് യാത്രയയപ്പോ? കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുന്ന വീഡിയോയുടെ സത്യാവസ്ഥ പറഞ്ഞ് ബീനാ ആന്റണി

കൊച്ചി:ലൈം​ഗികാരോപണം നേരിട്ടതിന് പിന്നാലെ ‘അമ്മ’യുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് സിദ്ദിഖ് രാജി വെച്ചതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഒരു വീ‍ഡിയോ വൈറൽ‌ ആയിരുന്നു. സിദ്ദിഖിനെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുന്ന ബീന ആന്റണിയുടെ വീഡിയോ ആയിരുന്നു അത്.

എന്നാൽ സോഷ്യൽ മീഡിയയിൽ ഈ വീഡിയോ പ്രചരിച്ചത് മറ്റൊരു രീതിയിലായിരുന്നു. രാജി വെച്ച് പോകുന്ന സിദ്ദിഖിന് നടിമാർ യാത്ര അയപ്പ് നൽകുന്നു എന്ന തരത്തിലായിരുന്നു. ഈ വീഡിയോ. ഇപ്പോൾ‌ എന്താണ് സത്യാവസ്ഥ എന്ന് വെളിപ്പെടുത്തുകയാണ് ബീന ആന്റണി.

സിദ്ദിഖിന്റെ മകൻ സാപ്പി മരിച്ചതിന് ശേഷം അദ്ദേഹത്തെ അമ്മ സംഘടനയുടെ മീറ്റിം​ഗിൽ വെച്ച് കണ്ടപ്പോൾ ആശ്വസിപ്പിക്കുന്ന വീഡിയോയാണ് തെറ്റായ രീതിയിൽ പ്രചരിപ്പിക്കുന്നത് എന്നാണ് ബീന ആന്റണി പറയുന്നത്. സാപ്പിയെ കുട്ടിക്കാലം മുതൽ അറിയാവുന്നതാണ് എന്നും മരണ വിവരമറിഞ്ഞപ്പോൾ പനി ആയതിനാൽ പോകാൻ കഴിഞ്ഞില്ലെന്നും ബീന ആന്റണി പറയുന്നു. ആ വീഡിയോ ട്രോൾ ആയി പ്രചരിപ്പിച്ചതിൽ സങ്കടമുണ്ടെന്നും ബീന ആന്റണി പറഞ്ഞു.

സിദ്ദിഖ് തന്നെ സഹോദരിയായിട്ടാണ് കാണുന്നത്. കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ അദ്ദേഹം ശിക്ഷിക്കപ്പെടട്ടെയെന്നും ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച വിഡിയോയിൽ ബീന പറയുന്നു.മരണം എന്നത് ഓരോ ആളിന്റെയും ജീവിതത്തിൽ നടക്കുമ്പോൾ മാത്രമെ അതിന്റെ ദുഖം അറിയാൻ പറ്റൂ. പുറത്ത് നിൽക്കുന്നവർക്ക് അത് തമാശ ആയിരിക്കും. എന്റെ അപ്പച്ചൻ മരിച്ചപ്പോഴും എന്റെ ചേച്ചിയുടെ മകൻ മരിച്ചപ്പോഴും ഇക്ക എന്നെ വിളിച്ച് സമാധാനിപ്പിച്ചിട്ടുണ്ട്.

ഒരു സഹോദരി എന്ന നിലയിൽ ആണ് അദ്ദേഹം എന്നെ കാണുന്നത്. ഇക്കയിടെ പേരിൽ ഒരു ആരോപണം വന്നു. ഒരു സ്ത്രീ വന്ന് പലതും പറഞ്ഞു. അവർക്ക് അങ്ങനെ സംഭവിച്ചെങ്കിൽ നിയമത്തിന്റെ മുന്നിൽ വരട്ടെ. സിദ്ദിഖ് ഇക്ക അങ്ങനെ ചെയ്തെങ്കിൽ ശിക്ഷ കിട്ടട്ടെ. ഞാൻ അതിലേക്ക് ഒന്നും പോകുന്നില്ല, ബീന ആന്റണി പറഞ്ഞു. ‍ മരണം എന്നത് ആർക്കും വിദൂരമല്ല.

നാളെ എന്ത് സംഭവിക്കുന്നു എന്നത് ആർക്കും അറിയില്ല. അദ്ദേഹത്തിന്റെ വേദനയിൽ ഞാൻ പങ്കുവെച്ചതാണ്. അതിനെ എടുത്ത് വലിയ തലക്കെട്ട് ഒക്കെ ഇട്ട് വിരമിക്കുന്ന സിദ്ദിഖിന് നടിമാർ കൊടുക്കുന്ന യാത്രയയപ്പ്’ എന്നൊക്കെ ആക്കി വരുമ്പോൾ ഒരുപാട് സങ്കടം തോന്നി എന്നും ബീന ആന്റണി പറഞ്ഞു. ഇതൊന്നും അറിയാത്താ പ്രേക്ഷകർ അറിയാൻ വേണ്ടിയാണ് താൻ ഇത് പറയുന്നതെന്നും. ഇതാണ് സംഭവം ഇതിനെയാണ് വളച്ചുകെട്ടി ട്രോൾ ആക്കി ഇങ്ങനെ പറയുന്നത്, ബീന ആന്റണി പറഞ്ഞു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker