വീണ്ടും ലോക്ക് ഡൗണിലേക്ക്?കോവിഡ് തീവ്രവ്യാപനം: മഹാരാഷ്ട്രയിൽ കനത്ത ജാഗ്രത
മുംബൈ:തീവ്രവ്യാപന ശക്തിയുള്ള കൊറോണ വൈറസിന്റെ സാന്നിധ്യം മഹാരാഷ്ട്രയിൽ 2 പേർക്കു കണ്ടെത്തിയതോടെ സംസ്ഥാനത്തു ജാഗ്രത കർശനമാക്കി. ഇന്നലെ 6218 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
കോവിഡ് സാഹചര്യം വിലയിരുത്തി അതതു മേഖലകളിൽ ലോക്ഡൗൺ ഏർപ്പെടുത്താൻ ജില്ലാ ഭരണകൂടങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ട്. വ്യാപനം സംബന്ധിച്ച സൂചനകൾ വന്നതോടെ വാക്സീൻ സ്വീകരിക്കാൻ തിരക്കു വർധിച്ചു.
രാജ്യത്ത് എല്ലാ സംസ്ഥാനങ്ങളിലും കൊവിഡ് പോസിറ്റുിവിറ്റി നിരക്കിൽ കുറവു രേഖപ്പെടുത്തുന്നത് ആശ്വാസമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷൺ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. രാജ്യത്ത് നിലവിൽ സജീവമായ ആകെ കൊവിഡ് കേസുകളുടെ 38 ശതമാനവും കേരളത്തിലാണെന്നും അദ്ദേഹം പറഞ്ഞു മഹാരാഷ്ട്ര 37%, കർണാടക 4%, തമിഴ്നാട് 2.78% എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കേസുകൾ.
രാജ്യത്തെ സജീവ കേസുകൾ ഒന്നര ലക്ഷത്തിനും താഴെയെത്തിയെന്നും അദ്ദേഹം പറഞ്ഞു.. പ്രതിദിന മരണനിരക്ക് ശരാശരി 100ൽ താഴെയായി തുടരുന്നു. രാജ്യത്തെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 5.19 ശതമാനമാണ്. പോസിറ്റിവിറ്റ് നിരക്കിൽ ഏതാനും ആഴ്ചകളായി ഇടിവ് രേഖപ്പെടുത്തുന്നുണ്ട്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നു വരെ 1,17,64,788 പേർക്കാണ് കൊവിഡ് വാക്സിൻ നൽകിയതെന്നും രാജേഷ് ഭൂഷൺ വ്യക്തമാക്കി.