31.8 C
Kottayam
Thursday, December 5, 2024

ബാബ സിദ്ദിഖി വധക്കേസ് ; മുഖ്യപ്രതി ഷൂട്ടർ ശിവ നേപ്പാൾ അതിർത്തിയിൽ പിടിയിൽ

Must read

മുംബൈ : എൻസിപി അജിത് പവാര്‍ വിഭാഗം നേതാവ് ബാബ സിദ്ദിഖി മഹാരാഷ്ട്രയിൽ വച്ച് കൊല്ലപ്പെട്ട കേസിലെ മുഖ്യപ്രതി പിടിയിൽ. ബാബാ സിദ്ദിഖിയുടെ നേർക്ക് വെടിയുതിർത്ത ഷൂട്ടർ ശിവ എന്ന ശിവ് കുമാർ ആണ് അറസ്റ്റിലായിരിക്കുന്നത്. കൊലപാതകം നടത്തിയ ശേഷം സംഭവസ്ഥലത്തു നിന്നും രക്ഷപ്പെട്ട പ്രതി നേപ്പാൾ അതിർത്തിയിൽ വച്ചാണ് പിടിയിലായത്.

ഉത്തർപ്രദേശ് പോലീസും മുംബൈ പോലീസും ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിൽ ആണ് ശിവ് കുമാറിനെ പിടികൂടിയത്. ബഹ്‌റൈച്ചിൽ നിന്നും നേപ്പാൾ അതിർത്തി വഴി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ ഉത്തർപ്രദേശ്, മുംബൈ എസ്ടിഎഫ് സംഘം ശിവയെയും നാല് കൂട്ടാളികളെയും പിടികൂടുകയായിരുന്നു.

ബഹ്റൈച്ചിലെ ഗണ്ഡാര സ്വദേശിയാണ് അറസ്റ്റിൽ ആയിരിക്കുന്ന ഷൂട്ടർ ശിവ. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തതിനാൽ ഇയാളിൽ നിന്നും കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയും എന്നാണ് പോലീസ് സംഘം കരുതുന്നത്. ബാബ സിദ്ദിഖി വധക്കേസിൽ ഇതുവരെ 23 പ്രതികളാണ് അറസ്റ്റിൽ ആയിട്ടുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഭിന്നശേഷിക്കാരിയായ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ചു, മുലപ്പാൽ കിട്ടാതെ കുഞ്ഞ് അവശനിലയിൽ; യുവതി അറസ്റ്റിൽ

ആലപ്പുഴ: ഭിന്നശേഷിക്കാരിയായ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ചു കടന്ന അമ്മ അറസ്റ്റിലായി. ചെങ്ങന്നൂർ ചെറിയനാട് സ്വദേശിനി രഞ്ജിത (27)യെയാണ് നൂറനാട് സി ഐ എസ് ശ്രീകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ജന്മനാ ജനിതക വൈകല്യമുള്ള ഭിന്നശേഷിക്കാരിയായ തന്റെ...

ശ്രീജേഷിന് കിരീടനേട്ടത്തോടെ പരിശീലനകനായി അരങ്ങേറ്റം! ഏഷ്യാ കപ്പ് ഹോക്കിയില്‍ പാകിസ്ഥാനെ തകര്‍ത്തു

മസ്‌കറ്റ്: ജൂനിയര്‍ ഹോക്കി ഏഷ്യാ കപ്പ് കിരീടം ഇന്ത്യക്ക്. പാകിസ്ഥാനെ മൂന്നിനെതിരെ അഞ്ച് ഗോളിന് തോല്‍പ്പിച്ചാണ് ഇന്ത്യ കിരീടമുയര്‍ത്തിയത്. ഇന്ത്യയുടെ മുന്‍ ഗോള്‍ കീപ്പറും മലയാളിയുമായ പി ആര്‍ ശ്രീജേഷാണ് ജൂനിയര്‍ ടീമിന്റെ...

ഇസ്രയേലിനെതിരെ യു എന്നിൽ നിലപാടെടുത്ത് ഇന്ത്യ; 'പലസ്തീൻ അധിനിവേശം അവസാനിപ്പിക്കണം' പ്രമേയത്തിൽ വോട്ട് ചെയ്തു

ന്യൂയോർക്ക്: ഇസ്രയേലിനെതിരെ ഐക്യരാഷ്ട്ര സഭ പൊതുസഭയിൽ നിലപാട് പ്രഖ്യാപിച്ച് ഇന്ത്യ. ഇസ്രായേലിനെതിരായ രണ്ട് പ്രമേയങ്ങളെ അനുകൂലിച്ച് ഇന്ത്യ വോട്ടുചെയ്തു. പലസ്തീനിലെ അധിനിവേശം ഇസ്രയേൽ അവസാനിപ്പിക്കണമെന്നും സിറിയൻ ഗോലാനിൽ നിന്നും ഇസ്രയേൽ പിന്മാറണമെന്നുമുള്ള പ്രമേയങ്ങളിലാണ്...

കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതിക്ക് തിരശ്ശീല വീഴുന്നു; ടീക്കോമിന്‍റെ ഭൂമി തിരിച്ചുപിടിക്കും

കൊച്ചി: കേരളത്തിൻ്റെ സ്വപ്ന പദ്ധതിയായ കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതിക്കായി ടീക്കോമിന് നല്‍കിയ ഭൂമി തിരിച്ചു പിടിക്കാന്‍ മന്ത്രിസഭാ തീരുമാനം. പദ്ധതിയിൽ നിന്ന് പിന്‍മാറാനുള്ള ടീകോമിന്‍റ ആവശ്യപ്രകാരമാണ് നടപടി. ഇതു പ്രകാരം 246...

യാത്രക്കാരെ പെരുവഴിയിലാക്കിയ മണിക്കൂറുകള്‍; ഷൊർണൂരിൽ കുടുങ്ങിയ വന്ദേഭാരത് തിരുവനന്തപുരത്തെത്തിയത് രാത്രി 2.30ന്

തിരുവനന്തപുരം: ഏറെ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ കാസര്‍കോട് - തിരുവനന്തപുരം വന്ദേഭാരത് ട്രെയിന്‍ മൂന്നര മണിക്കൂറോളം വൈകി അർധരാത്രി രണ്ടരയോടെയാണ് തിരുവനന്തപുരത്ത് എത്തിയത്. സാങ്കേതിക തകരാറിനെ തുടര്‍ന്ന് ട്രെയിന്‍ ഷൊര്‍ണൂരില്‍ മൂന്ന് മണിക്കൂറോളം പിടിച്ചിട്ടതാണ് യാത്രക്കാരെ...

Popular this week