ആലപ്പുഴ: മാവേലിക്കരയില്‍ ഓട്ടോറിക്ഷയും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു മരണം. ഓട്ടോ ഡ്രൈവര്‍ ചെന്നിത്തല സ്വദേശി ഹരീന്ദ്രന്‍ (46), സ്‌കൂട്ടര്‍ ഓടിച്ചിരുന്ന കുറത്തിക്കാട് പാലാഴി വീട്ടില്‍ ആതിര അജയന്‍ (23) എന്നിവരാണ് മരിച്ചത്.
മാവേലിക്കര പ്രായിക്കര പാലത്തിന് സമീപം ശനിയാഴ്ച വൈകീട്ടാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട് മറിഞ്ഞ ഓട്ടോയിലേക്ക് സ്‌കൂട്ടര്‍ ഇടിച്ചുകയറുകയായിരുന്നു. ഓട്ടോ ഡ്രൈവറായ ഹരീന്ദ്രന്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ അതിരയെ ആലപ്പുഴ മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഹരീന്ദ്രന്റെ മൃതദേഹം മാവേലിക്കര ജില്ലാ ആശുപത്രിയിലും ആതിരയുടെ മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളേജിലുമാണുള്ളത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News