‘ആ തോര്‍ത്ത് അഴിച്ചിട്ട് കളിച്ചാല്‍ പൊളിക്കും’ എന്ന് കമന്റ്; കിടിലന്‍ മറുപടി നല്‍കി ആതിര മാധവ്
മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളാണ് ആതിര മാധവും അമൃത നായരും. സോഷ്യല്‍ മീഡിയകളില്‍ ഇരുവരും സജീവമാണ്. ഇരുവരും അടുത്തിടെ ഒരു ഡാന്‍സ് വീഡിയോ സോഷ്യല്‍ മീഡിയകളില്‍ പങ്കുവെച്ചിരുന്നു. കുടുക്ക് പാട്ടിന് ചുവട് വയ്ക്കുകയായിരുന്നു ഇരുവരും.
തോര്‍ത്തും മുണ്ടുമൊക്കെ ഉടുത്ത് പഴയൊരു ഗെറ്റപ്പിലാണ് എല്ലാവരും ഈ ഡാന്‍സ് കളിക്കുന്നത്. ഇതിനിടെ വീഡിയോയ്ക്ക് താഴെ ഒരാള്‍ മോശം കമന്റുമായി എത്തി. ഇതിന് ചുട്ട മറുപടി നല്‍കിയിരിക്കുകയാണ് ആതിര. ‘ആ തോര്‍ത്ത് അഴിച്ചിട്ട് കളിച്ചാല്‍ പൊളിക്കും’ എന്നായിരുന്നു ഒരാള്‍ കമന്റുമായി എത്തിയത്.
അയ്യോ സഹോദര, തോര്‍ത്ത് മാറ്റി കാണിക്കാന്‍ അമ്മയോട് പറഞ്ഞാല്‍ മതി. നിങ്ങളുടെ വീട്ടിലെ ആള്‍ക്കാര്‍ കളിക്കുന്ന കളി അല്ല ഇത്. എന്നായിരുന്നു ആതിരയുടെ മറുപടി. ടിപ്പിക്കല്‍ ഞരമ്പ്, പിറ്റി എന്നീ ഹാഷ് ടാഗുകള്‍ കൂടി ആതിര കൊടുത്തിരുന്നു.
https://www.instagram.com/p/CPflrDBp1NK/?utm_source=ig_web_copy_link