EntertainmentNews

അല്പം തടിയുള്ള കുട്ടികളെ ഉപ്പുമാങ്ങാ ഭരണിയെന്നോ ഉണ്ടപ്പാറുവെന്നോ നിസാരമായി വിളിക്കുന്ന ചേട്ടന്മാരും ചേച്ചിമാരും ഓര്‍ക്കണം, ചെയ്യുന്നത് ദ്രോഹമാണ്; വൈറലായി കുറിപ്പ്

ഇന്ന് ഒട്ടേറെ പര്‍ ബോഡി ഷെയ്മിങിന്റെ പേരില്‍ പലവിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്. ബോഡി ഷെയ്മിംങിനെതിരെ ശക്തമായി പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് പ്രശസ്ത അവതാരിക അശ്വതി ശ്രീകാന്ത്. ഫേസ്ബുക്കിലൂടെയായിരിന്നു താരത്തിന്റെ പ്രതികരണം.

കുറിപ്പ് വായിക്കാം……

സ്‌കൂള്‍ ക്ലാസ് റൂമില്‍ തലചുറ്റി വീണ സുഹൃത്തിന്റെ മകളെയോര്‍ത്തു ഈ ചിത്രം കണ്ടപ്പോള്‍. പന്ത്രണ്ടു വയസ്സുകാരി. ക്ലാസ്സിലുള്ള മറ്റു കുട്ടികളെക്കാള്‍ കൂടുതല്‍ ശാരീരിക വളര്‍ച്ച ഉള്ളതുകൊണ്ട് തന്നെ സ്‌കൂളില്‍ നിന്ന് നേരെ പരിഹാസം കേള്‍ക്കേണ്ടി വന്നിരിക്കണം. പട്ടിണി കിടന്ന് വണ്ണം കുറക്കുക എന്നതാണ് അവള്‍ കണ്ടു പിടിച്ച വഴി. വീട്ടില്‍ നിന്ന് കൊടുത്തു വിടുന്ന ഭക്ഷണം സ്‌കൂളിലെ വേസ്റ്റ് ബോക്‌സിനു കൊടുത്തിട്ട് വെള്ളം കുടിച്ചു പകല്‍ തള്ളി നീക്കും. വീട്ടില്‍ വന്നാലും ഒരു ചപ്പാത്തിയോ ഒരു കഷ്ണം റൊട്ടിയോ മാത്രം കഴിച്ച് വിശപ്പടക്കും. പതിയെ പതിയെ ആഹാരം കാണുമ്‌ബോഴേ മടുപ്പു തോന്നുന്ന അവസ്ഥയില്‍ എത്തി കാര്യങ്ങള്‍. ഒടുവില്‍ സ്‌കൂളില്‍ നിന്ന് നേരെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് വീട്ടുകാര്‍ക്ക് പോലും കാര്യങ്ങളുടെ ഗൗരവം മനസ്സിലായത്.

അത് കൊണ്ട് പ്രിയപ്പെട്ട കൗമാരക്കാരോട്…
ആഹാരം ഉപേക്ഷിക്കലോ യൂട്യൂബ് ഗുരുക്കന്മാരുടെ ഡയറ്റിങ് ടിപ്‌സ് അന്ധമായി ഫോളോ ചെയ്യലോ അല്ല ഈ പ്രായത്തില്‍ നിങ്ങള്‍ ചെയ്യേണ്ടത്. ശാരീരികമായും മാനസികമായും ഏറ്റവും അധികം മാറ്റങ്ങളിലൂടെ കടന്നു പോകുന്ന മനോഹരമായ പ്രായമാണത്. ഏറ്റവും ന്യൂട്രിഷ്യസ് ആയ ആഹാരം നിങ്ങള്‍ക്ക് വേണ്ട പ്രായം. നാളെ നിങ്ങള്‍ അനുഭവിക്കേണ്ട സന്തോഷങ്ങള്‍,സങ്കടങ്ങള്‍,
പോകേണ്ട യാത്രകള്‍, ചെയ്യേണ്ട സാഹസികതകള്‍, എക്‌സ്‌പ്ലോര്‍ ചെയ്യേണ്ട അനുഭവങ്ങള്‍ ഒക്കെത്തിനും കട്ടയ്ക്ക് കൂടെ നില്‍ക്കേണ്ടത് ഈ ശരീരമാണ്.

അതിനായി ഒരുങ്ങേണ്ട പ്രായത്തില്‍ ഭക്ഷണം ഒഴിവാക്കി മനസ്സിനെയും ശരീരത്തെയും ഒരു പോലെ പീഡിപ്പിക്കുന്നത് എത്ര ഗുരുതരമായ പ്രത്യഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ആലോചിച്ചു നോക്കു. അമിത വണ്ണം ആരോഗ്യ പ്രശ്‌നം തന്നെയാണ്.

അതിനെ ഒഴിവാക്കാന്‍ ജീവിത ശൈലി മാറ്റുകയും വിഗദ്ധരുടെ സഹായത്തോടെ കൃത്യമായ ആഹാര രീതികള്‍ തെരെഞ്ഞെടുക്കുകയുമാണ് ചെയ്യേണ്ടത്. അല്ലാതെ നല്ല ഭക്ഷണത്തിനോട് നോ പറഞ്ഞിട്ടല്ല.

സൈസ് സീറോ സുന്ദരിമാരെ കണ്ട് അതുപോലെയാവാന്‍ പട്ടിണി കിടക്കുന്ന കൗമാരക്കാരോട് മുതിര്‍ന്നവര്‍ പറഞ്ഞു കൊടുക്കണം, അണ്‍ഹെല്‍ത്തി ഡയറ്റിന്റെ ഫലം അനാരോഗ്യം മാത്രമായിരിക്കും എന്ന്.

പിന്നെ അല്പം തടിയുള്ള കുട്ടികളെ ഉപ്പുമാങ്ങാ ഭരണിയെന്നോ ഉണ്ടപ്പാറുവെന്നോ നിസ്സാരമായി വിളിക്കുന്ന ചേട്ടന്മാരും ചേച്ചിമാരും ഓര്‍ക്കണം, നിദോഷമെന്ന് നമ്മള്‍ കരുതുന്ന പല തമാശകളും കുട്ടികളുടെ മനസ്സില്‍ ഉണ്ടാക്കുന്ന ആഘാതം നമ്മുടെ ചിന്തയ്ക്കും അപ്പുറത്താണെന്ന്… ദ്രോഹമാണത്…ചെയ്യരുത്

എന്ന്
പണ്ട് പലരും എലുമ്ബിയെന്നും ഇപ്പോള്‍ തടിച്ചിയെന്നും വിളിക്കാറുള്ള, ഉശലശേിഴ ളമറ െഒന്നും ഫോളോ ചെയ്യാത്ത ചേച്ചി

https://www.facebook.com/photo.php?fbid=10224713456051708&set=pb.1470787407.-2207520000..&type=3

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker