24.8 C
Kottayam
Thursday, June 4, 2026

ഒരു കാര്യവും തെറ്റായി മാറുമെന്ന് കരുതി നമ്മള്‍ ചെയ്യില്ല, എവിടെയെങ്കിലും ശരിയാവുമെന്ന് പ്രതീക്ഷയുണ്ടാവും: രഞ്ജിനി ജോസ്

Must read

പിന്നണി ഗായികയായി എത്തി അഭിനയത്തിലും മോഡലിങിലും തിളങ്ങിയ താരമാണ് രഞ്ജിനി ജോസ്. മുന്‍പ് ഒരു അഭിമുഖത്തില്‍ വിവാഹമോചനത്തെ കുറിച്ച് രഞ്ജിനി തുറന്നു പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.

”പലതും ചെയ്യുമ്പോഴാണ് നമുക്ക് അതിലെ തെറ്റുകളും ശരികളും മനസിലാവുക. എടുക്കുന്ന എല്ലാ തീരുമാനങ്ങളും ശരിയാവണമെന്നില്ല. പക്ഷേ എവിടെയെങ്കിലും ശരിയാവുമെന്ന പ്രതീക്ഷയുടെ പുറത്തായിരിക്കും നമ്മള്‍ മുന്നോട്ട് പോവുക. ഒരു കാര്യവും തെറ്റായി മാറുമെന്ന് കരുതി നമ്മള്‍ ചെയ്യില്ല. എവിടെയെങ്കിലും ശരിയാവുമെന്ന് പ്രതീക്ഷയുണ്ടാവും. ഒരുപാട് പേര് ഈ ബന്ധം വേണ്ട എന്ന് പറഞ്ഞിരുന്നു. ഫ്രിക്ഷന്‍സ് ഉണ്ടായിരുന്നു ഞങ്ങളുടെ ഇടയില്‍. ഇത് വര്‍ക്കൗട്ട് ആവില്ലെന്ന് മനസിലാക്കിയവര്‍ വേണ്ടെന്ന് പറഞ്ഞിരുന്നു.

ആരും മോശമായത് കൊണ്ടല്ല. പക്ഷേ എനിക്ക് പ്രതീക്ഷയുണ്ടായിരുന്നു. ആളുകള്‍ മാറുമെന്നുള്ളത്. ഞാനോ മറ്റ് ആരെങ്കിലുമോ ഒരു പരിധി കഴിഞ്ഞാല്‍ പിന്നെ മാറില്ല. അതാണ് ഞാന്‍ പഠിച്ച ഒരു കാര്യം. സാഹചര്യം മാറില്ലെന്ന് മനസിലാക്കി തുടങ്ങിയതോടെ അതുമായി അഡ്ജസ്റ്റ് ചെയ്ത് പോവാന്‍ നോക്കും. ആ അഡ്ജസ്റ്റ്മെന്റിസിനും ലെവലുകളുണ്ട്. എത്ര കാലം ഇങ്ങനെ പോവും. അഡ്ജസ്റ്റ് ചെയ്യുന്നത് ഗുണത്തേക്കാള്‍ ദോഷമാണോ അങ്ങനെയെങ്കില്‍ ഇത് വേണ്ടെന്ന് വെക്കുന്നതല്ലേ നല്ലതെന്ന് ചിന്തിക്കും.

”അഡ്ജസ്റ്റ് ചെയ്യുന്നതിലും നല്ലത് ബന്ധം ഉപേക്ഷിക്കുന്നതാണെന്ന് തീരുമാനിച്ചു. അദ്ദേഹം ഇന്നും എനിക്ക് പ്രിയപ്പെട്ടവനാണ്. ജീവിതത്തില്‍ നമ്മുടെ ഒരു കൈയ്യോ കാലോ പോലത്തെ ഒരു ഭാഗമാണ്. നമ്മള്‍ എവിടെയെങ്കിലും ഒരു പേപ്പറില്‍ ഒപ്പ് വെച്ചെന്നോ മുറിച്ച് മാറ്റിയെന്നോ കരുതി മനസ്സിലെ സ്നേഹം ഇല്ലാതാകില്ല. അങ്ങനെ മനസില്‍ നിന്നു സ്നേഹം മറന്ന് പോകുന്ന ഒരാളല്ല ഞാന്‍.

- Advertisement -

ജീവിതത്തില്‍ ബന്ധങ്ങള്‍ക്ക് ഒരുപാട് വില കൊടുക്കുന്ന ആളാണ് ഞാന്‍. അദ്ദേഹവും ഞാനും നല്ല പൊസിഷനിലാണ് ജീവിക്കുന്നത്. പരസ്പരം ജീവിതം നശിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ല. ആ സ്നേഹം ഇനിയും നിലനില്‍ക്കും. എന്റെ ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ട് നമ്മള്‍ സ്നേഹിക്കുന്നവര്‍ വിട്ട് പോകുന്നതാണ്. അല്ലാതെ ഒരു സാമ്ബത്തിക ബുദ്ധിമുട്ടോ മറ്റ് എന്തെങ്കിലും പ്രശ്നങ്ങള്‍ വരുന്നതോ അത്ര ബാധിക്കാറില്ല” രഞ്ജിനി പഴയ ഒരു അഭിമുഖത്തില്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week