‘ഡ്രങ്ക് ഇന്‍ എ ഷാപ്പ്’ ഗാനത്തിന് ചുവടുവെച്ച് ബിന്ദു പണിക്കറുടെ മകള്‍ അരുന്ധതി; വീഡിയോ വൈറല്‍
ടിക് ടോക്കിലൂടെ ഏറെ ശ്രദ്ധനേടിയ താരപുത്രി ആണ് നടി ബിന്ദു പണിക്കരുടെ മകള്‍ അരുന്ധതി. താരം പങ്കുവയ്ക്കുന്ന വീഡിയോകളും ചിത്രങ്ങളുമെല്ലാം നിമിഷനേരംകൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. വീഡിയോകള്‍ പലതും വൈറലായതിനുശേഷമാണ് അരുന്ധതി ബിന്ദു പണിക്കരുടെ മകളാണെന്ന് മലയാളികള്‍ അറിഞ്ഞത്. ബിന്ദു പണിക്കരുടെ ആദ്യവിവാഹത്തിലെ മകളാണ് അരുന്ധതി എന്ന കല്യാണി.
ഒരുപാട് വിവാദങ്ങള്‍ക്ക് ശേഷം വിവാഹം കഴിച്ച താരദമ്പതികള്‍ ആണ് സായികുമാറും ബിന്ദു പണിക്കരും. ഇരുവരുടേയും രണ്ടാം വിവാഹമായിരുന്നു. മകള്‍ കൈക്കുഞ്ഞായിരിക്കെ 2003 ല്‍ ആണ് ബിന്ദു പണിക്കരുടെ ഭര്‍ത്താവ് മരണമടയുന്നത്. ബിന്ദു പണിക്കര്‍ സിനിമയില്‍ ചെയ്ത കോമഡികളാണ് അരുന്ധതി ടിക് ടോക്കില്‍ അധികവും ചെയ്തിട്ടുള്ളത്.
ടിക് ടോക്ക് ഇപ്പോള്‍ ലഭ്യമല്ലെങ്കിലും അരുന്ധതി ഇന്‍സ്റ്റഗ്രാമില്‍ സജീവമാണ്. നൃത്തത്തെ വളരെയധികം സ്‌നേഹിക്കുന്ന താരം നൃത്തം ഒരു പ്രൊഫഷന്‍ ആയി സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നു എന്ന് പണ്ട് പറഞ്ഞിരുന്നു. കോളേജ് ഡേ പ്രോഗ്രാമില്‍ നടി മഞ്ജു വാരിയര്‍ അതിഥിയായി എത്തിയപ്പോള്‍ മഞ്ജുവിനൊപ്പം അരുന്ധതി നൃത്തം ചെയുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. കൂട്ടുകാരിയുമൊത്ത് അരുന്ധതി ചെയ്ത ഒരു ഡാന്‍സ് വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
https://www.instagram.com/p/CGB50TiJDs2/?utm_source=ig_web_copy_link