EntertainmentKeralaNews

ഐശ്വര്യലക്ഷ്മിയുടെ ‘അര്‍ച്ചന 31 നോട്ടൗട്ട്’ ഫെബ്രുവരി 11ന് റിലീസ്

കൊച്ചി: ഐശ്വര്യലക്ഷ്മി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘അര്‍ച്ചന 31 നോട്ടൗട്ട്’ എന്ന ചിത്രം ഫെബ്രുവരി 11ന് റിലീസ് ആകുന്നു.

നവാഗതനായ അഖില്‍ അനില്‍കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘അര്‍ച്ചന 31 നോട്ടൗട്ട്’. ‘ദേവിക പഌ് ടു ബയോളജി’, ‘അവിട്ടം’ എന്നീ ഷോര്‍ട്ട് ഫിലിമുകള്‍ അഖില്‍ അനില്‍കുമാര്‍ സംവിധാനം ചെയ്തിട്ടുണ്ട്.

അഖില്‍ അനില്‍കുമാര്‍, അജയ് വിജയന്‍, വിവേക് ചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ സംഭാഷണമെഴുതുന്നത്.

മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസിന്റെ ബാനറില്‍ മാര്‍ട്ടിന്‍ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത് നായര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജോയല്‍ ജോജി നിര്‍വ്വഹിക്കുന്നു.

പ്രശസ്ത സംവിധായകനായ മാര്‍ട്ടിന്‍ പ്രക്കാട്ടിന്‍ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളായ ‘ചാര്‍ളി’, ‘ഉദാഹരണം സുജാത’ എന്നീ ചിത്രങ്ങളുടെ നിര്‍മ്മാണ പങ്കാളിയാണ്.

ലൈന്‍ പ്രൊഡ്യൂസര്‍- ബിനീഷ് ചന്ദ്രന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സബീര്‍ മലവെട്ടത്ത്, എഡിറ്റിംങ്ങ്- മുഹ്‌സിന്‍ പിഎം, സംഗീതം- രജത്ത് പ്രകാശ്, മാത്തന്‍, കല രാജേഷ് പി വേലായുധന്‍, വസ്ത്രലങ്കാരം- സമീറ സനീഷ്, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, അസോസിയേറ്റ് ഡയറക്ടര്‍- സമന്ത്യക് പ്രദീപ്, സൗണ്ട്- വിഷ്ണു പിസി, അരുണ്‍ എസ് മണി, സ്റ്റില്‍- രാജീവന്‍ ഫ്രാന്‍സിസ്, പരസ്യകല- ഓള്‍ഡ് മോങ്ക്‌സ്, വാര്‍ത്ത പ്രചരണം- എഎസ് ദിനേശ്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker