അപര്‍ണയ്ക്ക് ജീവിക്കണം; സുമനസുകളുടെ സഹായം തേടി നീണ്ടൂര്‍ സ്വദേശിയായ പ്ലസ് ടു വിദ്യാര്‍ത്ഥിനി
നിര്‍ധനയായ പ്ലസ് ടു വിദ്യാര്‍ത്ഥിയ്ക്ക് ചികിത്സയ്ക്കായി സുമനുസുകളുടെ സഹായം തേടുന്നു. നീണ്ടൂര്‍ പതാരപ്പള്ളിയില്‍ ഷൈജുവിന്റെ മകളും എസ്.കെ.വി സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയുമായ അപര്‍ണ ഷൈജുവാണ് ജീവന്‍ നിലനിര്‍ത്താന്‍ സുമനുകളുടെ സഹായത്തിനായി കേഴുന്നത്. അപ്ലാസ്റ്റിക് അനീമിയ എന്ന ഗുരുതരമായ രോഗം ബാധിച്ച് സി.എം.സി. വെല്ലൂര്‍ ആശുപത്രിയില്‍ ചികിത്സയിലാണ് അപര്‍ണ. ബോണ്‍ മാരോ ട്രാന്‍സ്പ്ലാന്റേഷന്‍ അഥവാ മജ്ജ മാറ്റിവയ്ക്കല്‍ മാത്രമാണ് ചികിത്സയായി ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇതിനായി 20 ലക്ഷത്തോളം രൂപ ചിലവ് വരും. ഇപ്പോള്‍ തന്നെ ഭീമമായ തുകയാണ് ഓരോ ദിവസവും ചികിത്സയ്ക്കായി വേണ്ടി വരുന്നത്. നിര്‍ധനരായ കുടുംബത്തിന് താങ്ങാനാകുന്നതിനപ്പുറമാണിത്. അപര്‍ണയുടെ ചികിത്സാര്‍ത്ഥം നീണ്ടൂര്‍ ഫെഡറല്‍ ബാങ്കില്‍ ഒരു അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ടിന്റെ വിശദാംശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
Shyju p p
Ac 17180100013573
Federal bank
Neendoor
Ifsc FDRL0001718