നഷ്ടപ്പെട്ട ഫോണില്‍ ഉണ്ടായിരുന്ന സ്വകാര്യ ചിത്രങ്ങള്‍ പത്താക്ലാസുകാരന്‍ പരസ്യമാക്കി; ടീച്ചര്‍ ആത്മഹത്യ ചെയ്തു
ദിവസങ്ങള്‍ക്ക് മുന്‍പ് കാണാതായ തന്റെ ഫോണ്‍ പത്താംക്ലാസുകാരന്‍ തിരിച്ചു നല്‍കിയപ്പോള്‍ ടീച്ചര്‍ ഉള്‍പ്പെടെയുള്ളവര്‍ വിദ്യാര്‍ത്ഥിയെ പ്രശംസിച്ചു. എന്നാല്‍ പിന്നീട് വിദ്യാര്‍ത്ഥിയുടെ തനിസ്വഭാവം പുറത്തു വന്നതോടെ ടീച്ചര്‍ ആകപ്പാടെ കുഴപ്പത്തിലായി. നഷ്ടപ്പെട്ട ഫോണിലുണ്ടായിരുന്ന തന്റെ ചിത്രങ്ങള്‍ മറ്റൊരു ഫോണില്‍ പകര്‍ത്തിയ ശേഷമാണ് പയ്യന്‍ ഫോണ്‍ തിരിച്ചു നല്‍കിയത്. ഈ ചിത്രങ്ങള്‍ കാണിച്ചു പയ്യന്‍ ടീച്ചറെ പിന്നീട് ശല്യം ചെയ്തു. ഇത്തരത്തിലുള്ള കൂടുതല്‍ ചിത്രങ്ങള്‍ എനിക്ക് അയച്ചുതരണമെന്നും ഇല്ലെങ്കില്‍ ഇത് പുറത്തു വിടുമെന്നുമായിരിന്നു പത്താം ക്ലാസ്സുകാരന്റെ ഭീഷണി. നിരന്തരമായ ശല്യം സഹിക്കാനാകാതെ ടീച്ചര്‍ എനിക്ക് ഇങ്ങനെയുള്ള ചിത്രങ്ങള്‍ നല്‍കാന്‍ കഴിയില്ലന്നും ഇനിയും എന്നെ ശല്യം ചെയ്താല്‍ ഞാന്‍ സ്റ്റേഷനില്‍ പരാതി നല്‍കുമെന്നും വിദ്യാര്‍ത്ഥിയോട് പറഞ്ഞു.
എന്നാല്‍ ഇതില്‍ പ്രകോപിതനായ വിദ്യാര്‍ത്ഥി തന്റെ ഫോണില്‍ ഉണ്ടായിരുന്ന ടീച്ചറുടെ ചിത്രങ്ങള്‍ മുഴുവന്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയായിരിന്നു. ചിത്രങ്ങള്‍ പിന്‍വലിക്കാന്‍ ടീച്ചര്‍ ഒരുപാട് ആവശ്യപ്പെട്ടെങ്കിലും വിദ്യാര്‍ത്ഥി അതിന് തയ്യാറായില്ല. തുടര്‍ന്നും ടീച്ചറെ ശല്യം ചെയ്യുന്നത് തുടര്‍ന്നു. കര്‍ണാടകയിലെ ഒരു ഗ്രാമത്തിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. തുടര്‍ന്ന് സംഭവം പുറംലോകം അറിഞ്ഞതോടെ ടീച്ചര്‍ ആത്മഹത്യ ചെയ്തു. വിദ്യാര്‍ത്ഥിയെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു.