KeralaNews

അൻവറിന്‍റെ തുറന്നുപറച്ചിൽ അതീവ ഗൗരവം; നിര്‍ണായക തീരുമാനവുമായി യുഡിഎഫ്, മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭം

തിരുവനന്തപുരം: പിവി അൻവറിന്‍റെ യുദ്ധ പ്രഖ്യാപനം ആയുധമാക്കാൻ യുഡിഎഫ്. മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭം ശക്തമാക്കാൻ യു‍ഡിഎഫ് യോഗം തീരുമാനിച്ചു. ഭരണകക്ഷി എംഎൽഎയായ പിവി അൻവറിന്‍റെ തുറന്നു പറച്ചിൽ അതീവ ഗൗരവമേറിയതെന്ന് യുഡിഎഫ് യോഗത്തിൽ വിലയിരുത്തി. അൻവറിനെ കൊള്ളാനും തള്ളാനുമില്ലെന്നും എന്നാല്‍ ഉന്നയിച്ച വിഷയങ്ങളിൽ മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭം ശക്തമാക്കാനും യുഡിഎഫ് തീരുമാനിച്ചു. 

പിവി അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങൾ ചർച്ച ചെയ്യുന്നതിനായി ഇന്ന് രാത്രി എട്ടിന് ചേര്‍ന്ന ഓണ്‍ലൈൻ യോഗത്തിലാണ് യുഡിഎഫ് നിര്‍ണായക തീരുമാനമെടുത്തത്. ജില്ലാ കേന്ദ്രങ്ങളിലും സെക്രട്ടേറിയേറ്റിലും ശക്തമായ സമര പരിപാടികള്‍ നടത്താനാണ് യുഡിഎഫ് തീരുമാനം. അൻവറിന്‍റെ ആരോപണങ്ങള്‍ മുഖ്യമന്ത്രിക്കെതിരെ ആയുധമാക്കി രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് യുഡിഎഫ് നീക്കം.

ഓൺലൈൻ യോ​ഗം നേരത്തെ തീരുമാനിച്ചതാണെങ്കിലും അൻവറിൻ്റെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ വിഷയം ചർച്ച ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.എൽഡിഎഫുമായി ഇനി യാതൊരു ബന്ധവുമില്ലെന്ന് പ്രഖ്യാപിച്ച അൻവർ ഞായറാഴ്ച്ച നിലമ്പൂരിൽ പൊതുസമ്മേളനവും വിളിക്കുന്നുണ്ട്. അതേസമയം, മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച പിവി അൻവർ എംഎൽഎ മുന്നണി സംവിധാനത്തിൽ നിന്ന് പുറത്തേക്ക് കടക്കുകയാണ്. മുന്നണി സംവിധാനത്തിൽ തുടരാൻ അൻവറിനോ അൻവറുമായി യോജിച്ച് പോകാൻ എൽഡിഎഫിനോ കഴിയാത്ത സാഹചര്യമാണ് നിലവിൽ. പാർലമെൻററി പാർട്ടി യോഗത്തിൽ നിന്ന് അൻവറിനെ ഉടൻ മാറ്റിനിർത്തും.

 മിണ്ടിപ്പോകരുതെന്ന മുഖ്യമന്ത്രിയുടേയും സിപിഎം സംസ്ഥാന നേതൃത്വത്തിന്റെയും വിലക്ക് ലംഘിച്ചാണ് പിവി അൻവർ ആഞ്ഞടിച്ചത്. അതും പ്രതിപക്ഷം പോലും പറയാൻ മടിക്കുന്ന തരത്തിൽ പിണറായിക്കെതിരെ രണ്ടും കൽപ്പിച്ച്. ആഭ്യന്തര മന്ത്രി സ്ഥാനത്തിരിക്കാൻ മുഖ്യമന്ത്രി യോഗ്യനല്ലെന്ന് കൂടി തുറന്നടിച്ചതോടെ അൻവറും സിപിഎമ്മും തമ്മിലെ ബന്ധം മുറിഞ്ഞു. മുന്നണി അച്ചടക്കത്തിന്റെ പരിധിയെല്ലാം ലംഘിച്ച പിവി അൻവറിനെതിരെ സിപിഎം നിലപാട്  കൂടുതൽ കടുപ്പിക്കും.

ഇടതു സ്വതന്ത്രനെന്ന പരിഗണനയോ പരിവേഷമോ ഇനി പിവി അൻവറിനുണ്ടാകില്ല. നിയമസഭാ സമ്മേളനം നാലിന് തുടങ്ങാനിരിക്കെ ർലമിന്ററി പാർട്ടിയിലും അൻവറുന്റെ സാന്നിധ്യം ഉണ്ടാകില്ല. സ്വതന്ത്ര എംഎൽഎ ആയതിനാൽ സാങ്കേതിക നടപടികൾക്ക് സിപിഎമ്മിന് പരിമിതിയുണ്ട്. പാർലമെൻറി യോഗത്തിൽ നിന്ന് മാറ്റിനിർത്തും. പാർട്ടി സംവിധാനം അടിമുടി ഇറങ്ങി അൻവറിനെ പ്രതിരോധിക്കും.  

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker