അൻവർ പറഞ്ഞതിൽ ഒരു ഗുരുതര ആരോപണവുമില്ല, ആലോചിച്ച് ആവശ്യമായ നിലപാടെടുക്കും: എം.വി. ഗോവിന്ദൻ

ന്യൂഡൽഹി: പി.വി. അൻവർ എം.എൽ.എ. ഉന്നയിച്ചത് ഗുരുതര ആരോപണമല്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ആരോപണങ്ങൾ ഇല്ലാത്തതാണ് പ്രശ്നമെന്നും വെള്ളിയാഴ്ച വിശദമായി കാര്യങ്ങൾ പറയാമെന്നും ഗോവിന്ദൻ ഡൽഹിയിൽ പറഞ്ഞു.

പാർട്ടി ശത്രുക്കളുടെ നിലപാടിലേക്ക് അൻവറിന്റെ പ്രസ്താവനകൾ മാറരുതെന്ന് നേരത്തെ പറഞ്ഞതാണ്. പാർട്ടിക്കും ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിനുമെതിരായി പ്രതിപക്ഷം പോലും പറയാത്ത കാര്യങ്ങൾ പി.വി അൻവർ അവതരിപ്പിച്ചുവെന്നാണ് അറിയുന്നത്. വിവരങ്ങൾ പരിശോധിച്ച് ആവശ്യമായ നിലപാട് പാർട്ടി സ്വീകരിക്കും, ഗോവിന്ദൻ പറഞ്ഞു.

കഴിഞ്ഞ ദിവസം പറഞ്ഞ അതേ ഭാഗമാണ് വിശദീകരിക്കാനുള്ളത്. ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാരിനും പാർട്ടിക്കുമെതിരായി വലതുപക്ഷ മാധ്യമങ്ങളും പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളും പറയുന്നതിനോടൊപ്പം ചേർന്ന് പാർട്ടിവിരുദ്ധ, സർക്കാർവിരുദ്ധ നിലപാട് സ്വീകരിക്കുന്ന സമീപനം ആവർത്തിക്കരുത് എന്ന് പറഞ്ഞതാണ്. അതുസംബന്ധിച്ച് പാർട്ടി വ്യക്തമായ നിലപാട് സ്വീകരിക്കും, ഗോവിന്ദൻ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News