31.8 C
Kottayam
Thursday, December 5, 2024

വെടിനിര്‍ത്തലിലും രക്ഷയില്ല,ഗാസയിൽ ആശുപത്രിക്കു നേരെ വീണ്ടും ആക്രമണം; 30 പേർ കൊല്ലപ്പെട്ടു

Must read

കയ്റോ: ഗാസയിൽ ഇസ്രയേൽ കഴിഞ്ഞ ദിവസം രാത്രി നടത്തിയ ആക്രമണത്തിൽ 30 പേർ കൊല്ലപ്പെട്ടു. നുസറത്ത് ക്യാംപിലുണ്ടായിരുന്നവരാണ് കൊല്ലപ്പെട്ടവരിൽ അധികം പേരും. ബെയ്ത് ലഹിയ കമൽ അദ്‌വാൻ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗം മേധാവി അഹമ്മദ് അൽ കഹ്‌ലോട്ട് ആശുപത്രി പരിസരത്ത് ഇന്നലെ നടന്ന ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഡോക്ടർമാർ പറഞ്ഞു. ആശുപത്രി ഡയറക്ടർക്കും 12 ആരോഗ്യപ്രവർത്തകർക്കും ഈ ആഴ്ച ആദ്യം നടന്ന ആക്രമണത്തിൽ പരുക്കേറ്റിരുന്നു. മരുന്നിന്റെയും ഭക്ഷണത്തിന്റെയും ക്ഷാമത്തെ തുടർന്നു ആശുപത്രി പ്രവർത്തനം പ്രതിസന്ധിയിലാണ്. 

ജനങ്ങളെ പൂർണമായി ഈ മേഖലകളിൽനിന്നു ഒഴിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ആരോഗ്യപ്രവർത്തകർക്കു നേരെയുള്ള ആക്രമണമെന്നു ആരോപണമുണ്ട്. ഇസ്രയേൽ സൈന്യം പിന്മാറിയ പ്രദേശങ്ങളിലേക്കു പലസ്തീൻ കുടുംബങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ മടങ്ങിയെത്തി തുടങ്ങിയിരുന്നു. ത‌‌ടവിലായിരുന്ന 30 പലസ്തീൻകാരെ ഇസ്രയേൽ കഴിഞ്ഞ ദിവസം മോചിപ്പിച്ചു. വെസ്റ്റ്ബാ​ങ്കിൽ ഇസ്രയേൽ ബസിനു നേരെ ഹമാസ് അംഗം നടത്തിയ വെടിവയ്പിൽ 8 പേർക്കു പരുക്കേറ്റു. സൈന്യത്തിന്റെ വെടിവയ്പിൽ ഇയാൾ കൊല്ലപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പുഷ്പ 2 റിലീസ്; സ്‌ക്രീനിന് സമീപത്ത് തീപ്പന്തം കത്തിച്ച നാല് പേർ പിടിയിൽ, സംഭവം ബംഗളൂരുവിൽ

ബംഗളൂരു: പുഷ്പ 2 റിലീസിനിടെ സ്‌ക്രീനിന് സമീപത്ത് പോയി തീപ്പന്തം കത്തിച്ച നാല് പേർ പിടിയിൽ. ബംഗളൂരുവിലെ ഉർവശി തീയറ്ററിൽ ഇന്നലെ രാത്രി ഷോയ്ക്കിടെയാണ് സംഭവം നടന്നത്. അതേസമയം, ഹൈദരാബാദിലെ സന്ധ്യ തീയറ്ററിൽ...

അമൃത്‌സറിൽ പോലീസ് സ്‌റ്റേഷനിൽ സ്‌ഫോടനം ; രണ്ട് പോലീസുകാർക്ക് ഗുരുതര പരിക്ക്

അമൃത്‌സർ : പഞ്ചാബിലെ അമൃത്‌സറിൽ പോലീസ് സ്‌റ്റേഷനിൽ സ്‌ഫോടനം. ബുധനാഴ്ച രാവിലെ മുൻ ഉപമുഖ്യമന്ത്രി സുഖ്‌ബീർ ബാദലിന് നേരെ ആക്രമണം നടന്ന് ഏകദേശം 12 മണിക്കൂറിന് ശേഷമാണ് അമൃത്‌സർ ജില്ലയിലെ മജിത പോലീസ്...

പൊന്നില്‍ കുളിച്ച് രാജകുമാരിയായി ശോഭിത, നീ ഞങ്ങളുടെ കുടുബത്തിലേക്ക് കൊണ്ടുവന്ന സന്തോഷം വളരെ വലുതാണെന്ന് നാഗാര്‍ജുന; വിവാഹ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

ഹൈദരാബാദ്: മകന്റെ വിവാഹ ചിത്രങ്ങള്‍ ആദ്യമായി സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത് നാഗാര്‍ജുനയാണ്. ഇമോഷണലായ ഒരു കുറിപ്പിനൊപ്പമാണ് ചിത്രങ്ങള്‍ പങ്കുവച്ചത്. ശോഭിത ഇതിനോടകം ഞങ്ങളുടെ കുടുംബത്തിലേക്ക് സന്തോഷം കൊണ്ടുവന്നു എന്ന് നാഗാര്‍ജുന പറയുന്നു. അക്കിനേനി നാഗ...

'ആഴമുള്ള മുറിവിൽ മുളകുപൊടി വിതറുംപോലെ ഈ കേസ്': മകൾ ഗർഭിണിയാണെന്നത് മറച്ചുവച്ച അമ്മയ്ക്കെതിരായ കേസ് റദ്ദാക്കി

കൊച്ചി: പ്രായപൂർത്തിയാകാത്ത മകൾ ഗർഭിണിയാണെന്ന വിവരം പൊലീസിനെ അറിയിക്കാതെ മറച്ചുവെന്ന പേരിൽ അമ്മയ്ക്കെതിരെ എടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി. ആഴമുള്ള മുറിവിൽ മുളകുപൊടി വിതറുന്നതുപോലെയാണ് ഇത്തരം കേസുകളെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് എ.ബദറുദ്ദീൻ കേസ്...

ഭിന്നശേഷിക്കാരിയായ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ചു, മുലപ്പാൽ കിട്ടാതെ കുഞ്ഞ് അവശനിലയിൽ; യുവതി അറസ്റ്റിൽ

ആലപ്പുഴ: ഭിന്നശേഷിക്കാരിയായ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ചു കടന്ന അമ്മ അറസ്റ്റിലായി. ചെങ്ങന്നൂർ ചെറിയനാട് സ്വദേശിനി രഞ്ജിത (27)യെയാണ് നൂറനാട് സി ഐ എസ് ശ്രീകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ജന്മനാ ജനിതക വൈകല്യമുള്ള ഭിന്നശേഷിക്കാരിയായ തന്റെ...

Popular this week